Posted On
date_range Updated On
date_range ഹജ്ജ് അപേക്ഷ സ്വീകരിക്കല്‍: ഫെബ്രുവരി ആറുവരെ നീട്ടി
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി. ഫെബ്രുവരി ആറുവരെ അപേക്ഷകള്‍ സ്വീകരിക്കുമെന്ന് അസി. സെക്രട്ടറി ടി.കെ. അബ്ദുറഹ്മാന്‍ അറിയിച്ചു. ജനുവരി 24 ആയിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്ന അവസാന തീയതി.
വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റികളുടെ ആവശ്യത്തെ തുടര്‍ന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി തീയതി നീട്ടിയത്. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ചൊവ്വാഴ്ച വന്‍ തിരക്കായിരുന്നു. 5,000ത്തോളം അപേക്ഷകളാണ് ചൊവ്വാഴ്ച മാത്രം ലഭിച്ചത്. ഇതോടെ ഈ വര്‍ഷം അപേക്ഷിച്ചവരുടെ എണ്ണം 58,726 ആയി വര്‍ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.