ഹാദിയ വീട്ടുതടങ്കലിൽ: ജില്ല പൊലീസ്​ മേധാവിക്ക്​ മനുഷ്യാവകാശ കമീഷന്‍റെ വിമർശനം

തിരുവനന്തപുരം: ഹാദിയ വീട്ടുതടങ്കലിലാണെന്ന പരാതിയെക്കുറിച്ച്​ അന്വേഷിച്ച്​ വിശദീകരണം സമർപ്പിക്കണമെന്ന ഉത്തരവ്​ പാലിക്കാത്ത കോട്ടയം ജില്ല പൊലീസ്​ മേധാവിയുടെ നടപടിയിൽ സം​സ്ഥാന മനുഷ്യാവകാശ കമീഷൻ അതൃപ്​തി രേഖപ്പെടുത്തി. മതിയായ സമയം നൽകിയിട്ടും അന്വേഷണ റിപ്പോർട്ട്​ സമർപ്പിക്കാത്ത നടപടി നിർഭാഗ്യകരമാണെന്ന്​ കമീഷൻ അംഗം കെ. മോഹൻകുമാർ ഇടക്കാല ഉത്തരവിൽ പറഞ്ഞു.

സുപ്രീംകോടതിയുടെയും ഹൈകോടതിയുടെയും ഉത്തരവുകൾ ദുർവ്യാഖ്യാനം ചെയ്​ത ഹാദിയയെ വീട്ടുതടങ്കലിലാക്കിയെന്ന്​ ആരോപിച്ച്​ മുനവ്വറലി ശിഹാബ്​ തങ്ങൾ ഫയൽ ചെയ്​ത കേസ്​ ചൊവ്വാഴ്​ച പരിഗണനക്കെടുത്തപ്പോഴായിരുന്നു കമീഷ​​െൻറ വിമർശനം. വിഷയം സുപ്രീംകോടതിയുടെയും ഹൈകോടതിയുടെയും പരിഗണനയിലാണെന്ന്​ ഹാദിയയുടെ പിതാവ്​ അശോകൻ കമീഷ​െന രേഖാമൂലം അറിയിച്ചു. കേസ്​  24ന്​ കോട്ടയത്ത്​ നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും.

Tags:    
News Summary - Hadiya Home Custody: Women Commission attack to District Police Chief -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.