Posted On
date_range Updated On
date_range ഹാദിയ കേസ് പരിഗണിച്ചില്ല
ന്യൂഡൽഹി: ഹാദിയയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് ശെഫിൻ ജഹാൻ സമർപ്പിച്ച ഹരജി സുപ്രീംകോടതി പരിഗണിച്ചില്ല. ചീഫ് ജസ്റ്റിസ് അടക്കമുള്ള ന്യായാധിപർ ആധാർ കേസിലെ ഭരണഘടന ബെഞ്ചിലിരുന്നതാണ് കാരണം.
കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് വ്യാഴാഴ്ച ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ അഡ്വ. ഹാരിസ് ബീരാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വെള്ളിയാഴ്ച ആധാറിെൻറ ഭരണഘടന ബെഞ്ചിലിരിക്കുന്ന ചീഫ് ജസ്റ്റിസ് മുമ്പാകെ ഇൗ ആവശ്യമുന്നയിക്കാൻ ജസ്റ്റിസ് ദീപക് മിശ്ര അഭിഭാഷകനോട് നിർദേശിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.