Posted On
date_range Updated On
date_range സന്ദർശനത്തിന് ശഫിൻ ജഹാന് അനുമതി നൽകരുത് –അശോകൻ
വൈക്കം: ഹാദിയയെ സന്ദർശിക്കുന്നതിന് ശഫിൻ ജഹാന് അനുമതി നൽകാൻ പാടിെല്ലന്ന് പിതാവ് അശോകൻ. സേലം ശിവരാജ് ഹോമിയോ മെഡിക്കൽ കോളജ് പ്രിൻസിപ്പലിെൻറ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അദ്ദേഹം വൈക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ആവശ്യപ്പെടുന്നവരെയെല്ലാം കാണിക്കാനുള്ള കാഴ്ചവസ്തുവല്ല തെൻറ മകൾ. തീവ്രവാദക്കേസുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ടയാളാണ് ശഫിൻ ജഹാനെന്നും സുരക്ഷിതമായി പഠിക്കാനാണ് മകളെ കോളജിൽ അയച്ചിരിക്കുന്നതെന്നും അശോകൻ പറഞ്ഞു. ഹാദിയ മാധ്യമങ്ങളെ കണ്ടത് കോടതിയലക്ഷ്യമാണെന്നും പിതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.