ശഫിൻ ജഹാനെ കാണാൻ സാധിക്കുമെന്നാണ് പ്രതീക്ഷ -ഹാദിയ VIDEO

ന്യൂഡൽഹി: ഭർത്താവ് ശഫീൻ ജഹാനെ കാണണമെന്ന മുൻ നിലപാട് ആവർത്തിച്ച് ഹാദിയ. സേലത്ത് വെച്ച് ഭർത്താവിനെ കാണാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഹാദിയ പറഞ്ഞു. ഇഷ്ടമുള്ള സുഹൃത്തുകളെ കാണാനും സ്ഥലങ്ങളിൽ പോകാനും സുപ്രീംകോടതി അനുവദിച്ചിട്ടുണ്ട്. പഠനം പുനരാരംഭിക്കാൻ കോടതി അനുവദിച്ചതിൽ സന്തോഷമുണ്ടെന്നും ഹാദിയ പറഞ്ഞു. സേലത്തെ ബി.എച്ച്.എം.എസ് കോളജിലേക്ക് പുറപ്പെടും മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹാദിയ. 

ഉച്ചക്ക് 11 മണിയോടെയാണ് മെഡിക്കൽ പഠനം പുനരാരംഭിക്കുന്നതിനായി ഹാദിയ സേലത്തെ ബി.എച്ച്.എം.എസ് കോളജിലേക്ക് പുറപ്പെട്ടത്. കേരളാ ഹൗസിൽ നിന്ന് പൊലീസ് സുരക്ഷയിൽ പ്രത്യേക കാറിലാണ് ന്യൂഡൽഹി വിമാനത്താവളത്തിലേക്ക് സംഘം പോയത്. അവിടെ നിന്ന് 1.20നുള്ള ഇൻഡിഗോ വിമാനത്തിലാണ് ഹാദിയ കോയമ്പത്തൂരിലേക്ക് പോകുക. തുടർന്ന് റോഡ് മാർഗം സേലത്തെ കോളജിലെത്തും. 

ഹാദിയയുടെ യാത്രക്കുള്ള നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഒാഫീസിൽ നിന്ന് കേരളാ ഹൗസ് അധികൃതർക്ക് നിർദേശം ലഭിച്ചിരുന്നു. ഇതേതുടർന്നാണ് യാത്രാ വേഗത്തിലാക്കിയത്. കേരളത്തിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥർ ഹാദിയയെ അനുഗമിക്കുന്നുണ്ട്. 

Full View
Tags:    
News Summary - hadia -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.