Posted On
date_range Updated On
date_range എച്ച്1 എൻ1: വടകരയിൽ ഒരു മരണം കൂടി
വടകര: എച്ച് 1 എൻ1പനി ബാധിച്ച് വടകരയിൽ ഗർഭിണി മരിച്ചു. വടകര മടപ്പള്ളി സ്വദേശി പൂതം കുനിയിൽ ദീപേഷിെൻറ ഭാര്യ പുറമേരി പീട്ട് വളപ്പിൽ ലിഷയാണ്(35)മരിച്ചത്. പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്.
അഞ്ച് ദിവസം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയശേഷം പനി രൂക്ഷമായതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. മൃതദേഹം പുറമേരിയിലെ വീട്ടു വളപ്പിൽ സംസ്കരിച്ചു. പിതാവ്: ശശീന്ദ്രൻ. മാതാവ്: ലീന. സഹോദരങ്ങൾ: ലിജിന, ലിബിന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.