വാരാണസിയിലെ ഗ്യാൻവാപി പള്ളി
Posted On
date_range Updated On
date_range ഗ്യാന്‍വാപി മസ്ജിദ്: മറ്റൊരു ബാബരി ആവര്‍ത്തിക്കാന്‍ അനുവദിക്കരുത് -പി.ഡി.പി
തിരുവനന്തപുരം: കാശിയിലെ ഗ്യാന്‍വാപി മസ്ജിദിൽ അവകാശവാദം ഉന്നയിച്ച് മറ്റൊരു ബാബരി ആവര്‍ത്തിക്കാൻ അനുവദിക്കരുതെന്ന് പി.ഡി.പി കേന്ദ്രകമ്മിറ്റി. മസ്ജിദ് ഭൂമിയിൽ പുരാവസ്തു സർവേ നടത്തി തര്‍ക്കഭൂമിയാക്കി മാറ്റാനുള്ള ആസൂത്രിത നീക്കമാണ് വാരാണസി കോടതിയില്‍നിന്ന് ഉണ്ടായത്. രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനുമുള്ള നീക്കം അനുവദിക്കരുതെന്നും കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
മതേതര കക്ഷികളും ജനാധിപത്യ സമൂഹവും തുടക്കം മുതലേ ജാഗ്രത പാലിക്കുകയും സംഘ്പരിവാര്‍ നീക്കങ്ങളെ ചെറുക്കുകയും വേണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം. അലിയാര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.