Representational Image

ഗുരുവായൂരിൽ പ്രതിദിനം 60 വിവാഹങ്ങൾക്ക്​ അനുമതി നൽകുമെന്ന്​ ദേവസ്വം

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിദിനം 60 വിവാഹങ്ങൾക്ക് വരെ അനുമതി നൽകുമെന്ന് ദേവസ്വം. വധൂവരന്മാർ അടക്കം 10 പേർക്കാണ് വിവാഹ മണ്ഡപത്തിലേക്ക് അനുമതി നൽകുക. വ്യാഴാഴ്ച മുതൽ വിവാഹം ആരംഭിക്കാമെന്നാണ് പ്രതീക്ഷ.

രാവിലെ അഞ്ച്​ മുതൽ ഉച്ചക്ക് നടയടക്കും വരെ വിവാഹങ്ങൾ നടക്കും. വിവാഹങ്ങൾ ബുക്ക് ചെയ്യാൻ കിഴക്കെ നടയിലെ ബുക്ക്സ്റ്റാളിൽ സൗകര്യമൊരുക്കും. താലി പൂജ, ദർശനം എന്നിവക്ക് അനുമതിയില്ല. രണ്ട് ഫോട്ടോഗ്രാഫർമാരെ അനുവദിക്കും. ചൊവ്വാഴ്ച വൈകീട്ട് ജില്ല ഭരണകൂടവുമായി നടക്കുന്ന ചർച്ചക്ക് ശേഷമാണ് അന്തിമ തീരുമാനമെന്നും ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസ് പറഞ്ഞു.

Tags:    
News Summary - guruvayoor marriage -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.