ഗൺമാൻമാരുടെ 'രക്ഷാപ്രവർത്തനം': അഞ്ച് പൊലീസുകാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ അഞ്ചു പൊലീസുകാർക്ക് സസ്പെൻഷൻ. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. അനിൽ, സന്ദീപ്, വിപിൻ, ഷൈജു, അരുൺ എന്നീ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് ഡി.ജി.പി നടപടിയെടുത്തത്. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍റെ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്നവരാണ് ഇവർ.

ഇന്നലെ വൈകീട്ട് തന്നെ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇവരിൽ രണ്ടു പേരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിനിടെയാണ് നടപടി. മുൻകൂർ ജാമ്യാപേക്ഷ ഉച്ചയ്ക്ക് ശേഷം കോടതി പരിഗണിക്കും. യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. കേസിൽ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന എ.​ഡി.​ജി.​പി എം.​ആ​ര്‍. അ​ജി​ത്കു​മാ​റി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കുന്നതാണ് സംഘത്തിന്‍റെ ക​ണ്ടെ​ത്ത​ലു​ക​ൾ. കേ​സ് എ​ഴു​തി​ത്ത​ള്ളാ​ന്‍ വ​യ​നാ​ട് ദു​ര​ന്ത​സ​മ​യം മ​റ​യാ​ക്കി​യെ​ന്നും വ്യ​ക്​​ത​മാ​കു​ന്നു.

മാ​ധ്യ​മ​ങ്ങ​ള്‍ വ​യ​നാ​ട്​ ദു​ര​ന്തം ച​ര്‍ച്ച​ചെ​യ്യു​ന്ന സ​മ​യ​ത്ത് കേ​സ് അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ മൂ​ന്നു​ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ക​യാ​ണ് ചെ​യ്ത​ത്. വ്യ​ക്​​ത​മാ​യ തെ​ളി​വു​ണ്ടാ​യി​ട്ടും, തെ​ളി​വി​ല്ലെ​ന്നും ദൃ​ശ്യ​ങ്ങ​ളി​ല്ലെ​ന്നും പ​റ​ഞ്ഞ് റി​പ്പോ​ര്‍ട്ട് തി​രു​ത്തി​ച്ചെ​ന്ന വി​വ​ര​ങ്ങ​ളാ​ണ്​ പു​റ​ത്തു​വ​രു​ന്ന​ത്. മു​ന്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി​യി​ലും റി​പ്പോ​ര്‍ട്ടി​ലു​മാ​ണ് ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കു​ന്ന​ത്.

യൂ​ത്ത്​ കോ​ൺ​ഗ്ര​സു​കാ​രെ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന പി​ണ​റാ​യി വി​ജ​യ​ന്റെ ഗ​ൺ​മാ​ൻ​ന്മാ​ർ ഉ​ൾ​പ്പെ​ടെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ മ​ർ​ദി​ച്ച​തി​ന്​ തെ​ളി​വി​ല്ലെ​ന്ന് കാ​ണി​ച്ച് അ​ന്വേ​ഷ​ണ​സം​ഘം കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍ട്ട് ന​ല്‍കി​യ​ത് 2024 ആ​ഗ​സ്റ്റ് 16നാ​ണ്. 298 പേ​രു​ടെ ജീ​വ​നും അ​തി​ലേ​റെ പേ​രു​ടെ ജീ​വി​ത​വും ത​ക​ര്‍ത്ത മു​ണ്ട​ക്കൈ-​ചൂ​ര​ല്‍മ​ല ദു​ര​ന്ത​ത്തി​ല്‍ കേ​ര​ളം ന​ടു​ങ്ങി നി​ല്‍ക്കു​ന്ന സ​മ​യ​മാ​യി​രു​ന്നു അ​ത്. ജൂ​ലൈ 30ലെ ​ദു​ര​ന്ത​ത്തി​ന്‍റെ പ​തി​നേ​ഴാം ദി​വ​സം മ​ർ​ദ​ന​ക്കേ​സ് എ​ഴു​തി​ത്ത​ള്ളി റി​പ്പോ​ര്‍ട്ട് ന​ല്‍കി​യ​ത് അ​ന്ന് ക്ര​മ​സ​മാ​ധാ​ന എ.​ഡി.​ജി.​പി​യാ​യി​രു​ന്ന എം.​ആ​ര്‍. അ​ജി​ത് കു​മാ​റി​ന്‍റെ സ​മ്മ​ര്‍ദം കൊ​ണ്ടെ​ന്നാ​ണ് എ​സ്.​ഐ.​ടി​യു​ടെ ക​ണ്ടെ​ത്ത​ല്‍.

വ​യ​നാ​ട്ടി​ലെ ​ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന മേ​ല്‍നോ​ട്ട ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന അ​ജി​ത് കു​മാ​ര്‍ അ​തി​നി​ട​യി​ല്‍ കേ​സ​ന്വേ​ഷി​ച്ചി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ തി​രു​വ​ന​ന്ത​പു​ര​ത്തെ ത​ന്‍റെ ഓ​ഫി​സി​ലേ​ക്ക് വി​ളി​പ്പി​ച്ചു. അ​ജി​ത്കു​മാ​റും തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി. ഗ​ണ്‍മാ​ന്‍മാ​രെ കു​റ്റ​വി​മു​ക്ത​രാ​ക്കി എ​ത്ര​യും​വേ​ഗം കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍ട്ട് ന​ല്‍ക​ണ​മെ​ന്നും ഇ​പ്പോ​ള്‍ ന​ല്‍കി​യാ​ല്‍ മാ​ധ്യ​മ​ങ്ങ​ളൊ​ന്നും അ​റി​യി​ല്ലെ​ന്നും നി​ര്‍ദേ​ശി​ച്ച​താ​യാ​ണ്​ മൊ​ഴി. തെ​ളി​വു​ക​ള്‍ എ​തി​രാ​ണെ​ന്നും ഇ​നി​യും അ​ന്വേ​ഷി​ക്കാ​നു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​ല​പാ​ടെ​ടു​ത്ത​തോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫി​സി​ലി​രു​ത്തി റി​പ്പോ​ര്‍ട്ട് തി​രു​ത്തി​ച്ച​ത്രേ. ആ​ഗ​സ്റ്റ് 13 മു​ത​ൽ മൂ​ന്നു​ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് താ​മ​സി​പ്പി​ച്ച് റി​പ്പോ​ര്‍ട്ട് തി​രു​ത്തി​യെ​ഴു​തി​യ ശേ​ഷ​മാ​ണ് ആ​ല​പ്പു​ഴ​യി​ലേ​ക്ക് അ​വ​രെ മ​ട​ക്കി​യ​ത്.

തെ​ളി​വു​ണ്ടെ​ന്ന് വി​ശ​ദീ​ക​രി​ക്കു​ന്ന അ​ന്വേ​ഷ​ണ റി​പ്പോ​ര്‍ട്ട് ഒ​ഴി​വാ​ക്കി, പ​ക​രം പ​രാ​തി​ക്കാ​ര്‍ മ​ര്‍ദ​ന ദൃ​ശ്യ​ങ്ങ​ള്‍ ഹാ​ജ​രാ​ക്കി​യി​ല്ല, ഗ​ണ്‍മാ​ന്‍മാ​ര്‍ ചെ​യ്ത​ത് ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍വ​ഹ​ണം മാ​ത്രം, ജോ​ലി​യു​ടെ ഭാ​ഗ​മാ​യി ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ള്‍ക്ക് പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍ക്കെ​തി​രെ കേ​സെ​ടു​ക്ക​രു​തെ​ന്ന നി​യ​മ​മു​ണ്ട് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ എ​ഴു​തി​ച്ചേ​ര്‍ത്തു.

അ​ങ്ങ​നെ​യാ​ണ് കേ​സ് എ​ഴു​തി ത​ള്ളാ​നു​ള്ള റി​പ്പോ​ര്‍ട്ട് കോ​ട​തി​യി​ല്‍ ന​ല്‍കേ​ണ്ടി​വ​ന്ന​തെ​ന്നാ​ണ് അ​ന്ന​ത്തെ ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ത്യേ​ക സം​ഘ​ത്തി​ന്​ ന​ൽ​കി​യ മൊ​ഴി.കേ​സ് അ​ന്വേ​ഷി​ച്ച ര​ണ്ട് ഇ​ൻ​സ്പെ​ക്ട​ർ​മാ​രും ര​ണ്ട് ഡി​വൈ.​എ​സ്.​പി​യും ഒ​രു എ​സ്.​ഐ​യു​മാ​ണ് അ​ജി​ത് കു​മാ​റി​നെ​തി​രെ മൊ​ഴി ന​ൽ​കി​യ​ത്. കേ​സ് ഡ​യ​റി​യും അ​ന്തി​മ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടും തി​രു​ത്തി​ച്ച​താ​യാ​ണ്​ ആ​രോ​പ​ണം.

Tags:    
News Summary - Gunmen's 'rescue operation': Five police officers suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.