മരട് (കൊച്ചി): വീട്ടുതടങ്കലിലാക്കി ഗുണ്ടാ ആക്രമണം നടത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവുകൂടിയായ നഗരസഭാ വൈസ് ചെയര്‍മാനടക്കം ഒമ്പത് പേര്‍ക്കെതിരെ കേസെടുത്ത കൊച്ചി സിറ്റി പൊലീസ് ഗുണ്ടവിരുദ്ധ സ്ക്വാഡ്, ഇവരില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. മരട് നഗരസഭാ വൈസ് ചെയര്‍മാന്‍ ആന്‍റണി ആശാംപറമ്പില്‍, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ജിന്‍സണ്‍ പീറ്റര്‍ എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. സംഭവത്തത്തെുടര്‍ന്ന് ഇവരടക്കം അഞ്ചുപേര്‍ ഒളിവില്‍ പോയതായാണ് സൂചന. നെട്ടൂര്‍ സ്വദേശികളായ നൈമനപ്പറമ്പില്‍ അബി (35), നങ്യാരത്തുപറമ്പ് ഭരതന്‍ ഷിജു (40), കിഞ്ചി സലാം എന്ന സലാം ( 40), പള്ളുരുത്തി സ്വദേശി റംഷാദ് (35) എന്നിവരാണ് അറസ്റ്റിലായത്.
നെട്ടൂര്‍ ആലുങ്കപ്പറമ്പില്‍ എ.എം. ഷുക്കൂര്‍ നല്‍കിയ പരാതിയിലാണ് നടപടി. കെട്ടിടനിര്‍മാണ സ്ഥലത്തെ പൈലിങ് ചളി നീക്കുന്നതിന്‍െറ കരാറെടുപ്പുമായി ബന്ധപ്പെട്ട് ഐ.എന്‍.ടി.യു.സി തൊഴിലാളിയായ തന്നെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റുകൂടിയായ ആന്‍റണി ആശാംപറമ്പില്‍ കാറില്‍ തട്ടിക്കൊണ്ടുപോയി ഗുണ്ടകളെ ഉപയോഗിച്ച് മര്‍ദിച്ചെന്നുകാണിച്ച് ഷുക്കൂര്‍ സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. 2013 ജനുവരിയിലാണിത്.
നിര്‍മാണസ്ഥലത്തെ ചളി നീക്കാന്‍ 10 ലക്ഷത്തിന്‍െറ കരാര്‍ തന്‍െറ അടുപ്പക്കാരന്‍ ഭരതന്‍ ഷിബുവിന് നല്‍കണമെന്ന് ആന്‍റണി ആവശ്യപ്പെട്ടെന്നും ഇതിന് വഴങ്ങാതെവന്നതോടെ സ്വന്തം കാറില്‍ കടത്തിക്കൊണ്ടുപോയി നെട്ടൂരിലെ ആളൊഴിഞ്ഞ വീട്ടില്‍ തടങ്കലില്‍ പാര്‍പ്പിച്ച് മര്‍ദിച്ചെന്നുമാണ് ഷുക്കൂറിന്‍െറ മൊഴി. അന്ന് നഗരസഭാ കൗണ്‍സിലറായിരുന്ന ആന്‍റണിയും അറസ്റ്റിലായ മറ്റ് നാലുപേരും കണ്ടാലറിയാവുന്ന മറ്റ് മൂന്നുപേരും ചേര്‍ന്നാണ് തന്നെ മര്‍ദിച്ചതെന്ന് പരാതിയില്‍ പറയുന്നു.
ഇപ്പോഴത്തെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിന്‍സണ്‍ പീറ്ററും സംഘത്തിലുണ്ടായിരുന്നതായി പരാതിക്കാരന്‍ മൊഴിനല്‍കി. അന്നത്തെ സംഭവത്തില്‍ സിറ്റി പൊലീസ് കമിഷണര്‍ക്ക് പരാതി നല്‍കിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ല. ചളിനീക്കല്‍ കരാറെടുക്കലുമായി ബന്ധപ്പെട്ട് ഒരാഴ്ചമുമ്പ് വീണ്ടും തനിക്കെതിരെ ആന്‍റണിയുടെ ഇടപെടലുണ്ടായി. തുടര്‍ന്നാണ് പഴയപോലെ ആക്രമം ഭയന്ന് പൊലീസില്‍ പരാതി നല്‍കിയതെന്ന് ഷുക്കൂര്‍ പറയുന്നു. ഗുണ്ടവിരുദ്ധ സ്ക്വാഡ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതും നാലുപേരെ അറസ്റ്റ് ചെയ്തതും.
സി.പി.എം എറണാകുളം ജില്ല കമ്മിറ്റി അംഗം വി.എ. സക്കീര്‍ ഹുസൈന്‍ മുഖ്യ പ്രതിയായ ഗുണ്ടകേസില്‍ അറസ്റ്റ് വൈകുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസ്. പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതിയാണ് സക്കീര്‍ ഹുസൈന്‍. മുഖ്യമന്ത്രിയുടെ പേരുപറഞ്ഞ് യുവസംരംഭക സാന്ദ്ര തോമസിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ റിമാന്‍ഡിലാഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കലൂര്‍ കറുകപ്പിള്ളിയില്‍ സിദ്ദീഖാണ് രണ്ടാംപ്രതി. ഗുണ്ടകളുടെ സഹായത്തോടെ യുവ വ്യവസായിയെ തട്ടിക്കൊണ്ടുപോയതിനും തടഞ്ഞുവെച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് ജില്ല സ്പോട്്സ് കൗണ്‍സില്‍ പ്രസിഡന്‍റുകൂടിയായ സക്കീര്‍ ഹുസൈനും മറ്റ് മൂന്നുപേര്‍ക്കുമെതിരെ കേസെടുത്തത്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.