പതിനാലുകാരന് വെടിയേറ്റ സംഭവം: പ്രതികളെ കസ്​റ്റഡിയിൽ വാങ്ങും

ചങ്ങനാശ്ശേരി: എയർഗൺ കൊണ്ടുള്ള വെടിയേറ്റ്​ പതിനാലുകാരന് പരിക്കേറ്റ സംഭവത്തിൽ അറസ്​റ്റിലായ യുവാക്കളെ കസ്​റ്റഡിയിൽ വിട്ടുകിട്ടുന്നതിന്​ അപേക്ഷ നൽകുമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് ക്രിമിനൽ സംഘത്തിൽപ്പെട്ട തൃക്കൊടിത്താനം സ്വദേശി സന്തോഷ്‌നഗർ പാറയിൽ അജേഷ് (26), ചങ്ങനാശ്ശേരി സ്വദേശി പൊട്ടശ്ശേരി തൈപ്പറമ്പിൽ അൻസിൽ (19) എന്നിവരാണ് കഴിഞ്ഞദിവസം പൊലീസി​െൻറ പിടിയിലായത്.

അജേഷും അൻസിലും കൂട്ടുകാരും ചേർന്ന് പൊട്ടശ്ശേരി ഭാഗത്ത് കൂട്ടംകൂടിയിരുന്ന് എയർഗൺ ഉപയോഗിച്ച് വെടിവെപ്പ്​ നടത്തുന്നതിനിടയിലായിരുന്നു അപകടം. പക്ഷികളെ വെടി​െവച്ച്​ പിടിക്കുന്നതിനായാണ് ഇവിടെയെത്തിയതെന്നാണ് ഇവർ പൊലീസിന് മൊഴിനൽകിയിരിക്കുന്നത്.

Tags:    
News Summary - gun shot: Defendants to be taken into custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.