ഗൾഫിൽ കോവിഡ്​ ബാധിച്ച്​ മരിച്ച മലയാളികളുടെ എണ്ണം 200 കടന്നു

തിരുവനന്തപുരം: ഗൾഫിൽ കോവിഡ്​ ബാധിച്ച്​ മരിച്ച മലയാളികളുടെ എണ്ണം 200 കടന്നു. യു.എ.ഇയിൽ മാത്രം 92 മലയാളികളും സൗദിയിൽ 58 പേരും ഖത്തറിൽ ആറുപേരും മരിച്ചു. തൃശൂർ ഒരുമനയൂർ തെരുവത്ത്​ വീട്ടിൽ അബ്​ദുൽ ജബ്ബാർ മരിച്ചതോടെ കോവിഡ്​ ബാധിച്ച്​ ഒമാനിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. 

ഏപ്രിൽ ഒന്നിന്​ യു.എ.ഇയിലാണ്​ ഗൾഫിൽ ആദ്യമായി മലയാളി കോവിഡ്​ ബാധിച്ച്​ മരിച്ചത്​. 
തിങ്കളാഴ്​ച മാത്രം നാലു മലയാളികൾ ഗൾഫിൽ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. യുവാക്കളും മധ്യവയസ്​കരുമാണ്​ മരിച്ചവരിൽ അധികവും. 

കൂടാതെ മാനസിക പ്രയാസംമൂലം വിദേശത്ത്​ മരിക്കുന്നവരുടെ എണ്ണവും കൂടുന്നുണ്ട്​. ഹൃദയ സ്​തംഭനമാണ്​ മിക്കവരുടെയും മരണകാരണം. കഴിഞ്ഞ ദിവസം ലോക്​ഡൗണിൽ കുടുങ്ങിയ ഗർഭിണികളെ നാട്ടിലെത്തിക്കാനായി നിയമപോരാട്ടം നടത്തിയ നിധിൻ ഷാർജയിൽ മരിച്ചിരുന്നു. ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതമാണ്​ 29കാരൻെറ മരണത്തിനിടയാക്കിയത്​. 

ലക്ഷക്കണക്കിന്​ മലയാളികൾ താമസിക്കുന്ന ഗൾഫ്​ രാജ്യങ്ങളിൽ മലയാളികളുടെ മരണസംഖ്യ ഉയരുന്നത്​ ആശങ്ക ഉയർത്തുന്നുണ്ട്​. വിദേശത്ത്​ കോവിഡ്​ ബാധിച്ച്​ മരിക്കുന്നവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക്​ ഒരുനോക്ക്​ കാണാൻ പോലുമാകാതെ സംസ്​കരിക്കുന്നതും വേദനയാകുന്നു. 

കോവിഡ്​ ഏറ്റവും കൂടുതൽ നാശം വിതക്കുന്ന അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങൾക്കിടയിലും മലയാളികൾക്കിടയിൽ മരണസംഖ്യ ഉയരുന്നുണ്ട്​്​. 50ഓളം മലയാളികൾ അമേരിക്കയിൽ മാത്രം കോവിഡ്​ ബാധിച്ച്​ മരിച്ചിരുന്നു. 


 

Tags:    
News Summary - Gulf Malayali Covid Death Crosses 200 -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.