ആലപ്പുഴ: നിത്യേന മാറുന്ന ജി.എസ്.ടി ചട്ടങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് കച്ചവടം നടത്തുകയെന്നത് ചെറുകിട -ഇടത്തരം വ്യാപാരികൾക്ക് ബാലികേറാമലയായി മാറിയെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സി.എ.ഐ.ടി) സംസ്ഥാന പ്രസിഡന്റ് പി. വെങ്കിട്ടരാമ അയ്യർ. ഇതുമായി ബന്ധപ്പെട്ട റിട്ടേണുകൾ സമർപ്പിക്കുന്നത് ദുർഘടമായി.
മാനുഷികമായി സംഭവിക്കുന്ന തെറ്റുകൾ തിരുത്താൻപോലും മാർഗങ്ങളില്ല. എല്ലാ മേഖലയിലും കടന്നുകയറിയ ഇ-കൊമേഴ്സ് ഓൺലൈൻ വ്യാപാര ഭീഷണിയിൽ വിറ്റുവരവ് തകർന്നവരാണ് ജി.എസ്.ടി ഊരാക്കുടുക്കിൽപ്പെട്ട് നട്ടം തിരിയുന്നതെന്നും പത്രക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.