ബി.ജെ.പി ജോലി ചെയ്യുന്നത് പൊലീസിന് വേണ്ടിയെന്ന് ഗ്രോ വാസു

കോഴിക്കോട്: നിലമ്പൂര്‍ വ്യാജ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ പോലീസിനായി ജോലി ചെയ്യുകയാണെന്ന് മനുഷ്യാവകാശപ്രവര്‍ത്തകന്‍ ഗ്രോവാസു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കുപ്പു ദേവരാജിന്‍റെ മൃതദേഹം പൊതുദര്‍ശനത്തിനു വെക്കാന്‍ പോലും അനുവദിച്ചില്ല. ഇത് ജനാധിപത്യത്തിനു നിരക്കുന്നതല്ലെന്ന് വ്യാജ ഏറ്റു മുട്ടല്‍ വിരുദ്ധ മുന്നണി കോഴിക്കോട് സംഘടിപ്പിച്ച പ്രതിഷേധ ധർണയില്‍ സംസാരിച്ചുകൊണ്ട് ഗ്രോവാസു പറഞ്ഞു.

നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിനെക്കുറിച് സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കുക. സംഭവത്തിന് ഉത്തരവാദിയായ മലപ്പുറം എസ്.പിക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കോഴിക്കോട് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചത്. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു ധര്‍ണ ഉദ്ഘാടനം ചെയ്തു. കൊല്ലപ്പെട്ട കുപ്പു ദേവരാജിന്റെ മൃതദേഹത്തോട് പോലും പോലീസ് അനാദരവ് കാണിച്ചതായി അദ്ദേഹം ആരോപിച്ചു.

വിവിധ മനുഷ്യാവകാശ സംഘടനകളുടെ ആഭിമുഖ്യത്തിലായിരുന്നു ധര്‍ണ. സംഘടനകളെ പ്രതിനിധീകരിച്ച് അഡ്വക്കറ്റ് നിര്‍മല്‍ സാരഥി, ഷജിൽ കുമാര്‍, കെ.എസ് ഹരിഹരൻ, ടി.ശാക്കിർ തുടങ്ങിയവര്‍ ധര്‍ണയില്‍ പങ്കെടുത്തു. യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് ശക്തമായ പോലീസ് സുരക്ഷയും സ്ഥലത്ത് ഏർപ്പെടുത്തിയിരുന്നു.

Tags:    
News Summary - Grow vasu against fake encounter in nilambur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.