കോഴിക്കോട് നഗരത്തിൽ ദമ്പതികൾക്ക് ബൈക്കുകളിലെത്തിയ സംഘത്തിന്‍റെ ആക്രമണം

കോഴിക്കോട്: നഗരത്തിൽ യുവദമ്പതികൾക്ക് നേരെ ബൈക്കുകളിലെത്തിയവരുടെ ആക്രമണം. ഇരിങ്ങാടൻ പള്ളി സ്വദേശി അശ്വിനും ഭാര്യക്കും നേരെയാണ് ആക്രമണമുണ്ടായത്.

ഞായറാഴ്ച രാത്രി സിനിമ കണ്ടിറങ്ങി ഭക്ഷണം കഴിക്കാൻ പോകുമ്പോഴായിരുന്നു സംഭവം. ദമ്പതികൾ ബൈക്കിൽ സഞ്ചരിക്കവെ പിന്നാലെ രണ്ടു ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം ഭാര്യയെ അസഭ്യം പറയുകയും മോശമായി പെരുമാറുകയുമായിരുന്നെന്ന് അശ്വിൻ പറയുന്നു.

ഇത് ചോദ്യം ചെയ്തതോടെ സംഘം അശ്വിനെ മർദിച്ചു. ബൈക്കിന്‍റെ രജിസ്ട്രേഷൻ നമ്പർ സഹിതം ഉടൻ നടക്കാവ് പൊലീസിൽ പരാതി നൽകിയെന്നും അശ്വിൻ പറഞ്ഞു.

Tags:    
News Summary - group on bikes attacked couple in Kozhikode city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.