കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ കെ. സുധാകരൻ എം.പിക്ക് പ്രവർത്തകർ നൽകിയ സ്വീകരണം

കണ്ണൂർ വിമാനത്താവളത്തിൽ കെ. സുധാകരന്​​ വൻ സ്വീകരണം

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ കെ. സുധാകരൻ എം.പിക്ക് വൻ സ്വീകരണം. ശനിയാഴ്ച രാത്രി ഡൽഹിയിൽ നിന്നെത്തിയ സുധാകരനെ സ്വീകരിക്കാൻ നൂറ് കണക്കിന് പ്രവർത്തകരാണ് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള പ്രസംഗത്തിലെ 'ചെത്തുകാര​െൻറ മകൻ' എന്ന പരാമർശം വിവാദമായ ശേഷം ഡൽഹിയിൽ നിന്ന്​ കേരളത്തിൽ ആദ്യമായെത്തിയതാണ്​ സുധാകരൻ.

മുദ്രാവാക്യങ്ങളും ആർപ്പുവിളികളുമായാണ്​ പ്രവർത്തകർ സുധാകരനെ വരവേറ്റത്​. അഡ്വ. സണ്ണി ജോസഫ് എം.എൽ.എ, യൂത്ത്​ കോൺഗ്രസ്​ സംസ്​ഥാന വൈസ്​പ്രസിഡൻറ്​ റിജിൽ മാക്കുറ്റി, യൂത്ത്​ കോൺഗ്രസ്​ ജില്ല പ്രസിഡൻറ്​ സുധീപ്​ ജയിംസ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്.

Tags:    
News Summary - Great reception fo k sudhakaran mp at Kannur Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.