Posted On
date_range Updated On
date_range വനിതാ സിവിൽ പൊലീസ് ഓഫിസറെ പീഡിപ്പിച്ച കേസിൽ എസ്.ഐ അറസ്റ്റിൽ
തിരുവനന്തപുരം: സഹപ്രവർത്തകയായ വനിത സിവിൽ പൊലീസ് ഓഫിസറെ പീഡിപ്പിച്ചെന്ന കേസിൽ ഗ്രേഡ് എസ്.ഐ അറസ്റ്റിൽ. ടെലി കമ്യൂണിക്കേഷൻ വിഭാഗം ഗ്രേഡ് എസ്.ഐ വിൽഫറിനെയാണ് പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്‌തു.
വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് വനിത പൊലീസ് ഓഫിസറുടെ പരാതി. കഴിഞ്ഞയാഴ്ച ഇവര്‍ക്ക് ജോലിക്കിടെ ദേഹാസാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ആ സമയത്ത് ഉദ്യോഗസ്ഥയെ വീട്ടില്‍ കൊണ്ടാക്കാമെന്ന് പറഞ്ഞ് വില്‍ഫര്‍ ഇവരേയും കൂട്ടി വീട്ടിലെത്തുകയും അവിടെ വച്ച് ഉപദ്രവിച്ചുവെന്നുമാണ് പരാതി.
ഉദ്യോഗസ്ഥ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ അന്വേഷണം നടത്താന്‍ ഡി.ജി.പി ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കി. തുടർന്നാണ് എസ്.ഐയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.