സര്‍ക്കാര്‍ ജീവനക്കാര്‍ അനുമതിയില്ലാതെ കോടതിയെയോ മാധ്യമപ്രവര്‍ത്തകരെയോ സമീപിക്കരുത്

തിരുവനന്തപുരം: മാധ്യമങ്ങളില്‍ പ്രസ്താവന നടത്തുന്നതിലടക്കം സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ അനുമതിയില്ലാതെ ജീവനക്കാര്‍ക്ക് കോടതിയെയോ മാധ്യമപ്രവര്‍ത്തകരെയോ സമീപിക്കാന്‍ പാടില്ളെന്നും നിയമസഭയില്‍ അദ്ദേഹം അറിയിച്ചു. പൊതുജനമധ്യത്തില്‍ സര്‍ക്കാര്‍ നയത്തെയോ നടപടികളെയോ കുറിച്ച് ചര്‍ച്ചനടത്തുകയോ വിമര്‍ശിക്കുകയോ അരുത്. എന്നാല്‍, പലപ്പോഴും ചട്ടങ്ങള്‍ പാലിക്കുന്നില്ളെന്നും എം. ഉമറിന്‍െറ സബ്മിഷന് അദ്ദേഹം മറുപടി നല്‍കി. മുന്‍കൂര്‍ അനുമതിയില്ലാതെ മാധ്യമങ്ങളിലൂടെ അഭിപ്രായം പറയരുതെന്ന് 2012ല്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍, അഖിലേന്ത്യാ സര്‍വിസിലുള്ളവര്‍ക്ക് ഒൗദ്യോഗികചുമതലയുടെ ഭാഗമായി സംസാരിക്കുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമില്ല. അതേസമയം, സര്‍ക്കാര്‍ നയത്തെയോ പ്രവര്‍ത്തനങ്ങളെയോ വിമര്‍ശിക്കരുത്.

ഇത്തരത്തില്‍ മാധ്യമങ്ങളിലൂടെ പ്രസ്താവന നടത്തിയാല്‍ ഉചിത നടപടി എടുക്കും. ജിഷ കേസുമായി ബന്ധപ്പെട്ട് എ.ഡി.ജി.പിയും ജഡ്ജിയും റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കട്ജുവിനെ കണ്ടതില്‍ അഡ്വക്കറ്റ് ജനറല്‍ അഭിപ്രായം പറഞ്ഞത് അദ്ദേഹത്തിന്‍െറ ചുമതലയുടെ ഭാഗമായാണ്. മാധ്യമങ്ങളില്‍ വല്ലാത്ത വിഷയമായി ഇത് വന്നപ്പോള്‍ അതിനുള്ള വിശദീകരണമാണ് നല്‍കിയത്. അഡ്വക്കറ്റ് ജനറലോ പ്രോസിക്യൂഷനോ സന്ദര്‍ശനം അറിഞ്ഞില്ളെന്നും കേസുമായി  അതിന് ബന്ധമില്ളെന്നുമാണ് വ്യക്തമാക്കിയത്. അത് ബന്ധപ്പെട്ടവര്‍ക്ക് മനസ്സിലാക്കാനായില്ളെന്ന് പിന്നീടുള്ള പ്രതികരണത്തില്‍നിന്ന് വ്യക്തമായി. മാധ്യമങ്ങളുമായി സമ്പര്‍ക്കമുള്ളവരാണ് രാഷ്ട്രീയക്കാര്‍. രാഷ്ട്രീയക്കാരുമായി സമ്പര്‍ക്കമുള്ള പല ഉദ്യോഗസ്ഥരിലും ഇത്തരം മാനിയ കടന്നുകൂടുന്നുണ്ട്. അത് നിയന്ത്രിക്കാന്‍ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Tags:    
News Summary - govt servicers,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.