Posted On
date_range Updated On
date_range കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങി മരിച്ചു
കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. കുളനട സ്വദേശി നിഖിൽ (20), മഞ്ചള്ളൂർ സ്വദേശി സുജിൻ (20) എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്.
വൈകിട്ട് മൂന്നു മണിയോടെ പത്തനാപുരം മഞ്ചള്ളൂർ മഠത്തിൽ മണക്കാട്ട് കടവിലായിരുന്നു സംഭവം. ആദ്യം നിഖിലാണ് കല്ലടയാറ്റിൽ മുങ്ങിതാഴ്ന്നത്. നിഖിലിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സുജിനും കയത്തിൽപ്പെടുകയായിരുന്നു.
സഹോദരങ്ങളും ബന്ധുക്കളും അടക്കം ഏഴു പേരാണ് കല്ലടയാറ്റിൽ കുളിക്കാനെത്തിയത്. അഗ്നിശമനസേന എത്തിയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ പത്തനാപുരം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.