തിരുവനന്തപുരം: സർക്കാർ ഉത്തരവുകളും മറുപടികളും സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയിലായിരിക്കണമെന്ന് ചീഫ് സെക്രട്ടറി നളിനി നെറ്റോ. സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ ഔദ്യോഗിക ഭാഷ സംസ്ഥാനതല സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ക്ലാസ് ഫോർ ജീവനക്കാർ ഒഴിച്ചുള്ള എല്ലാ ഉദ്യോഗസ്ഥരും മലയാളം ടൈപ്പിങ് പരിശീലനം സമയബന്ധിതമായി പൂർത്തിയാക്കണം.
ജില്ലകളിൽ ഇതിെൻറ ചുമതല കലക്ടർമാർക്കാണ്. ജില്ലക്ക് പരിശീലനത്തിനായി 20 ലക്ഷം രൂപ നൽകും. സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും വകുപ്പ് മേധാവികൾക്കും പരിശീലനം നൽകും. പുതുതായി സർവിസിൽ പ്രവേശിക്കുന്ന സർക്കാർ ജീവനക്കാർക്ക് മലയാളം കൈകാര്യം ചെയ്യുന്നതിന് പ്രത്യേക പരിശീലനം നൽകുന്നത് പരിഗണിക്കണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
വിവിധ വകുപ്പുകളിൽ മലയാള ഭാഷ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് അവലോകനം നടത്തി. ഭരണപരിഷ്കാര വകുപ്പ് (ഔദ്യോഗിക ഭാഷ) സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, സെക്രട്ടറിമാർ, വിവിധ വകുപ്പ് മേധാവികൾ, കലക്ടർമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.