ഗവ. ഹോമിയോ ആശുപത്രിയിലെ ലക്ഷങ്ങൾ വിലവരുന്ന മരുന്ന്​ ഡോക്​ടറുടെ സ്വകാര്യ ക്ലിനിക്കിൽ

തിരൂർ: വെട്ടം ഹോമിയോ ആശുപത്രി മെഡിക്കൽ ഓഫിസറുടെ സ്വകാര്യ ക്ലിനിക്കിൽ ഡി.എം.ഒ നടത്തിയ റെയ്​ഡിൽ ലക്ഷങ്ങൾ വിലവരുന്ന സർക്കാർ ഹോമിയോ മരുന്നുകൾ പിടിച്ചെടുത്തു. വെട്ടം ആലിശ്ശേരിയിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് ഹോമിയോ ആശുപത്രിയിൽ വിതരണം ചെയ്യേണ്ട മരുന്നുകളാണ് തിരൂർ ടൗണിലെ വെൽകെയർ ഹോമിയോ ക്ലിനിക്കിൽനിന്ന്​ പിടിച്ചെടുത്തത്.

വെട്ടം ആശുപത്രിയിൽനിന്ന്​ രോഗികൾക്ക് മരുന്ന് നൽകാതെ തിരൂരിലെ സ്ഥാപനത്തിൽനിന്ന്​ വാങ്ങാൻ മെഡിക്കൽ ഓഫിസറായ ഡോക്ടർ നിർബന്ധിക്കുന്നത് പതിവായതോടെ നാട്ടുകാർ മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് ആരോഗ്യ വകുപ്പ് അന്വേഷണത്തിന് ഡി.എം.ഒയെ ചുമതലപ്പെടുത്തി. ഹോമിയോ ഡി.എം.ഒ എ.കെ. റംലത്തി​െൻറ നേതൃത്വത്തിൽ ഉന്നത സംഘം നടത്തിയ റെയ്ഡിലാണ് മരുന്നുകൾ പിടിച്ചെടുത്തത്.

ആശുപത്രിയിൽ വിതരണം നടത്തേണ്ടിയിരുന്ന ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകളാണ് ക്ലിനിക്കിൽ നിന്നും പിടികൂടിയത്. തുടർന്ന് തിരൂർ പൊലീസി​െൻറ സഹായത്തോടെ ക്ലിനിക്ക് പൂട്ടി സീൽ ചെയ്തു. പ്രാഥമിക പരിശോധനയിൽ തന്നെ ക്രമക്കേടുകൾ നടന്നതായി ക​െണ്ടത്തിയതായി ഡി.എം.ഒ പറഞ്ഞു.

Tags:    
News Summary - Govt Homoeo Hospitals medicines found in a doctor's private clinic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.