ഒാണത്തിന്​ 1000 രൂപ ഉത്സവബത്ത -മന്ത്രി തോമസ്​ ​െഎസക്​

തിരുവനന്തപുരം: ഒാണത്തോടനുബന്ധിച്ച്​ തൊഴിലുറപ്പ്​ പദ്ധതിക്ക്​ കീഴിൽ 100 ദിവസം ജോലി ചെയ്ത എല്ലാവർക്കും 1000 രൂപ വീതം പ്രത്യേക ഉത്സവബത്ത നൽകാൻ തീരുമാനിച്ചതായി ധനമന്ത്രി തോമസ്​ ​െഎസക്​ പറഞ്ഞു. ത​​​െൻറ േഫസ്​ബുക്ക്​ പേജിലാണ്​ മന്ത്രിയുടെ അറിയിപ്പ്​. 11.5 ലക്ഷം പേർക്ക് ഈ ആനുകൂല്യം ലഭിക്കും. പരമ്പരാഗത മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ലഭിക്കേണ്ട വ്യത്യസ്ത ക്ഷേമ ആനുകൂല്യങ്ങൾക്കുള്ള സർക്കാർ വിഹിതവും വിതരണം ചെയ്യും.  

1000 രൂപയിൽ താഴെ ഉത്സവബത്ത ലഭിച്ചുകൊണ്ടിരുന്ന മുഴുവൻ വിഭാഗങ്ങൾക്കും കുറഞ്ഞത് 1000 രൂപയായി നിജപ്പെടുത്തി നൽകും. ആശ വർക്കർമാർ, അംഗൻവാടി/ബാലവാടി അധ്യാപകർ, ആയമാർ, ഹെൽപർമാർ, സ്കൂൾ കൗൺസലർമാർ, പാലിയേറ്റിവ്കെയർ നഴ്സുമാർ, ബഡ്സ് സ്കൂൾ അധ്യാപകർ, ജീവനക്കാർ, മഹിളസമഖ്യ സൊസൈറ്റിയിലെ പ്രത്യേക ദൂതന്മാർ തുടങ്ങിയവർക്കും ഉത്സവബത്ത ലഭിക്കും. വിവിധ പെൻഷൻകാർക്ക് 1000 രൂപ നിരക്കിൽ പ്രത്യേക ഉത്സവബത്ത നൽകും. 

സാമൂഹികസുരക്ഷപെൻഷൻ വിതരണം വ്യാഴാഴ്​ച ആരംഭിക്കും. സഹകരണ സംഘങ്ങൾ വഴിയുള്ള പെൻഷൻ വിതരണമാണ് ആദ്യം ആരംഭിക്കുക. ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള പെൻഷൻ തുടർന്ന് 17 നും 18 നും ഒരുമിച്ച് അയക്കും. 40.61 ലക്ഷം പേർക്കാണ് സാമൂഹികസുരക്ഷ പെൻഷൻ. പുതുതായി 89,051 പേർക്ക് പെൻഷൻ നൽകുന്നുണ്ട്. 1760 കോടി രൂപയാണ് സാമൂഹകസുരക്ഷ പെൻഷനായി വിതരണം ചെയ്യുക. പുറമേ, 9.6 ലക്ഷം പേർക്ക് വിവിധ ക്ഷേമനിധി ബോർഡുകൾ വഴിയും പെൻഷൻ നൽകും. ഇതിൽ 19 ക്ഷേമനിധി ബോർഡുകൾക്ക് പെൻഷൻ തുക സർക്കാറാണ് നൽകുന്നത്. 188.56 കോടി രൂപയാണ് ചെലവ്. ലോട്ടറി തൊഴിലാളികൾക്ക് 6000 രൂപ ബോണസ് നൽകും. ക്ഷേമനിധി അംഗങ്ങളായ അരലക്ഷം പേർക്ക് ഈ ആനുകൂല്യം ലഭിക്കും.

ചിങ്ങപ്പുലരിയാകുമ്പോൾ വിവിധ ക്ഷേമ ആനുകൂല്യങ്ങൾ ജനങ്ങളിൽ എത്തിത്തുടങ്ങുമെന്ന്​ മന്ത്രി ​േഫസ്​ബുക്കി​​െല കുറിപ്പിൽ വ്യക്തമാക്കി. പ്രയാസങ്ങൾ ഉണ്ട്. പക്ഷേ, അതുമൂലം മലയാളിയുടെ ഓണാഘോഷത്തി​​​െൻറ നിറംകെടാൻ ഇടവരരു​െതന്നാണ്​ സർക്കാർ സമീപനമെന്നും മന്ത്രി പറഞ്ഞു. 

Tags:    
News Summary - Govt Announce Onam Allowance says Thomas Isaac -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.