ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം: ജയിൽ വകുപ്പിൽ അഴിച്ചുപണി

തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടവുമായി ബന്ധപ്പെട്ട് ജയിൽ വകുപ്പിൽ അഴിച്ചുപണിയുമായി ആഭ്യന്തര വകുപ്പ്. ആദ്യഘട്ടമായി വിവിധ ജയിലുകളിലെ സൂപ്രണ്ടുമാരെ സ്ഥലംമാറ്റി. ജോയന്‍റ് സൂപ്രണ്ടുമാർക്ക് സ്ഥാനക്കയറ്റം നൽകുകയും ചെയ്തു.

പൂജപ്പുര സെൻട്രൽ ജയിൽ ജോയന്‍റ് സൂപ്രണ്ട് എ. അൽഷാനെ തിരുവനന്തപുരം ജില്ല ജയിൽ സൂപ്രണ്ടാക്കി. വിയ്യൂർ സെൻട്രൽ ജയിൽ ജോയന്‍റ് സൂപ്രണ്ടായിരുന്ന അഖിൽരാജിനെ കോഴിക്കോട് ജില്ല ജയിൽ സൂപ്രണ്ടായി നിയമിച്ചു. കണ്ണൂർ സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് ഇ.വി. സ്ഥാനക്കയറ്റം നൽകി തവനൂർ സെൻട്രൽ ജയിലിൽ നിയമിച്ചു. പാലക്കാട് ജില്ല ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് സി.എസ്. അനീഷിന് സ്ഥാനക്കയറ്റം നൽകി കോട്ടയം ജില്ല ജയിൽ സൂപ്രണ്ടാക്കി.

തവനൂർ സെന്‍ട്രൽ ജയിൽ ജോയന്‍റ് സൂപ്രണ്ട് അൻജുൻ അരവിന്ദിനെ വിയ്യൂർ സെൻട്രൽ ജയിലിൽ നിയമിച്ചു. കോട്ടയം ജില്ല ജയിൽ സൂപ്രണ്ട് വി.ആർ. ശരതിനെ കൊല്ലം ജില്ല ജയിൽ സൂപ്രണ്ടാക്കി. കൊല്ലം ജയിൽ സൂപ്രണ്ട് വി.എസ്. ഉണ്ണികൃഷ്ണനെ തിരുവനന്തപുരം കാൽത്തേരി തുറന്ന ജയിലിൽ നിയമിച്ചു. കാസർകോട് ജില്ല ജയിൽ സൂപ്രണ്ട് വി.വി. സൂരജിനെ കണ്ണൂർ ജില്ല ജയിൽ സൂപ്രണ്ടാക്കി. അവിടെനിന്ന് കെ.കെ. റിനിലിനെ കണ്ണൂർ സെൻട്രൽ ജയിലിൽ നിയമിച്ചു.

Tags:    
News Summary - Govindachamy's jail break: Relocation in the prison department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.