ഗവർണറുടെ നടപടി അനുചിതം, അപലപനീയം -കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ്​

കണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറെ ക്രിമിനലെന്നു വിശേഷിപ്പിച്ച ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയിൽ സർവകലാശാല സിൻഡിക്കേറ്റ്​ പ്രതിഷേധിച്ചു. അങ്ങേയറ്റം അനുചിതവും ഗവർണറെപോലെ ഉന്നത ഭരണഘടന പദവി വഹിക്കുന്ന ഒരാളിൽനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതുമാണ് ഇത്തരം പദപ്രയോഗമെന്ന് സിൻഡിക്കേറ്റ്​ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.

സർവകലാശാലയുമായി ബന്ധപ്പെട്ട് കുറെ ദിവസങ്ങളായി വലിയ വാർത്തകളും വിവാദങ്ങളുമാണ് മാധ്യമങ്ങളിലും മറ്റും നിറഞ്ഞുനിൽക്കുന്നത്. ഇതിന് ശക്തികൂട്ടുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. സർവകലാശാല നിയമങ്ങൾ പൂർണമായി മനസ്സിലാക്കാതെയുള്ള നടപടിക്രമങ്ങൾ അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയായാണ് വൈസ് ചാൻസലർക്കെതിരായ വ്യക്തിപരമായ അധിക്ഷേപം.

രാഷ്ട്രീയ മുൻവിധിയോടെ യഥാർഥ വസ്തുതകൾ മനസ്സിലാക്കാതെ സർവകലാശാലയെ പൊതുജനമധ്യത്തിൽ അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ഗവർണറുടെ നടപടി അതിരുവിട്ടതാണെന്നും വ്യക്തമാക്കി.

Tags:    
News Summary - Governor's action inappropriate, condemnable - Kannur University Syndicate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.