തിരുവനന്തപുരം: തന്നെ സമ്മർദത്തിലാക്കാൻ ആർക്കും കഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഗവര്‍ണര്‍ക്കെതിരായ സി.പി.എം വിമർശനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിൽ ആർക്കും ആരെയും വിമർശിക്കാം. പക്ഷേ തന്നെ സമ്മർദത്തിലാക്കാനാകില്ല. നിയമസഭയെ താൻ ബഹുമാനിക്കുന്നു. എന്നാൽ ഭരണഘടനയും നിയമവും അനുസരിച്ചുമാത്രമേ തനിക്കുമുന്നിലെത്തുന്ന ഏതു കടലാസിലും ഒപ്പിടൂ.
കണ്ണൂർ വിസിക്കെതിരായ പരാതിയില്‍ മെറിറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമാവും തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്ത നിയമഭേദഗതി ബില്‍ ചൊവ്വാഴ്ച നിയമസഭയുടെ പരിഗണനയിൽ എത്താനിരിക്കെയാണ് ഗവര്‍ണറുടെ പരാമര്‍ശം. വൈസ് ചാൻസലർ നിർണയത്തിൽ ഗവർണറുടെ അധികാരം കുറക്കുന്ന ബിൽ വ്യാഴാഴ്ച പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.