പ്രതിപക്ഷം ഭരണഘടന വായിക്കണം; ഉത്തരവാദിത്തമില്ലാതെ പ്രവർത്തിക്കരുതെന്ന്​ ഗവർണർ

കോ​​ഴിക്കോട്​: പ്രതിപക്ഷത്തി​​െൻറ പ്രമേയം സർക്കാർ തള്ളിയതിനെ കുറിച്ച്​ ഒന്നും പ്രതികരിക്കാനില്ലെന്നും ഭരണഘടന വായിക്കണമെന്നാണ്​ പ്രതിപക്ഷത്തോട്​ പറയാനുള്ളതെന്നും ഗവർണർ മുഹമ്മദ്​ ആരിഫ്​ ഖാൻ. ഉത്തരവാദിത്തമില്ലാ തെ പ്രവർത്തിക്കുന്നവരോട്​ പ്രതികരിക്കാനില്ല. തനിക്കെതിരായ വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു. എന്നാൽ അടിസ്ഥാന രഹിതമായ കാര്യങ്ങൾ പറയരുത്​. വിമർശനങ്ങൾ ഭരണഘടനക്കുള്ളിൽ നിന്നുകൊണ്ടാകണമെന്നും ഗവർണർ പറഞ്ഞു. കോഴിക്കോട്​ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അ​േദ്ദഹം.

ഗവർണറായ താനും നിയമസഭയുടെ ഭാഗമാണ്​. ഭരണഘടനക്കുള്ളിൽ നിന്ന്​ പ്രവർത്തിക്കുക എന്നത്​ ഒരോരുത്തരുടെ ഉത്തരവാദിത്വമാണ്​. ഗവർണർ എന്ന നിലയിൽ തനിക്ക്​ അവകാശങ്ങളും ചുമതലകളുമുണ്ട്​. നിയമസഭയെ ഉപദേശിക്കുകയും തിരുത്തുകയും താക്കീത്​ ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത്​ ത​​െൻറ ചുമതലയാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.

എല്ലാവർക്കും ഒരേ അഭിപ്രായമല്ല ഉള്ളത്​. വ്യത്യസ്​ത അഭിപ്രായങ്ങളെ മാനിക്കണം. അത്​ ഭരണഘടന ഉറപ്പുവരുത്തുന്ന അവകാശമാണ്​ അതെന്നും ഗവർണർ പറഞ്ഞു.

ഇന്ത്യ വെറും ബനാനാ റിപ്പബ്ലിക്​ അല്ല. ഇന്ത്യ ജനാധപത്യവും നിയമ ചട്ടങ്ങൾ പാലിക്കുന്നതുമായ രാഷ്​ട്രവുമാണ്​. രാജ്യത്ത്​ ഏറെ വൈവിധ്യങ്ങളുണ്ട്​. ഭാഷ, സംസ്​കാരം, മതം, ആചാരം തുടങ്ങി എല്ലാ കാര്യങ്ങളിലും വൈവിധ്യമുണ്ട്​. എന്നാൽ നമ്മൾ ഒറ്റ രാജ്യവും ഒറ്റ ജനതയുമായാണ്​ നിലകൊള്ളുന്നത്​. വ്യത്യസ്​തയുടെ പേരിൽ വേർതിരിവുകൾ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Governor Muhammed Arif Khan slams Opposition - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.