സ്വകാര്യ സ്കൂളുകളുടെ നിലവാരത്തിലേക്ക് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മാറി-സ്പീക്കര്‍

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഫലമായി സ്വകാര്യ വിദ്യാലയങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മാറിയെന്ന് സ്പീക്കര്‍ എം.ബി രാജേഷ്. അരുവിക്കര എം.എല്‍.എയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഭാ സംഗമം- 'തിളക്കം 2022' ഉദ്ഘാടനം ചെയ്യുകയായരുന്നു അദ്ദേഹം.

ഉയര്‍ന്ന മാര്‍ക്ക് നേടുകയല്ല മികവിന്റെ അടിസ്ഥാനമെന്നും ജീവിത വിജയം നേടുകയാവണം കുട്ടികളുടെ ലക്ഷ്യം. പഠന മികവില്‍ മാത്രമല്ല അടിസ്ഥാന സൗകര്യ വികസനത്തിലും കേരളത്തിലെ സ്‌കൂളുകള്‍ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് സ്പീക്കര്‍ പുരസ്‌കാരം നല്‍കി.

അരുവിക്കര മണ്ഡലത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ 365 വിദ്യാഥികളെ ചടങ്ങില്‍ അനുമോദിച്ചു. മണ്ഡലത്തിലെ വിവിധ സ്‌കൂളുകളില്‍ പഠിച്ചതും മണ്ഡലത്തില്‍ സ്ഥിരതാമസമുള്ള മറ്റ് സ്‌കൂളില്‍ പഠിച്ച് വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുമാണ് പുരസ്‌കാരം നല്‍കിയത്.ആര്യനാട് വി.കെ ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജി.സ്റ്റീഫന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. 

Tags:    
News Summary - Government schools changed to the standard of private schools-Speaker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.