മോട്ടോർ വാഹന വകുപ്പ് വിജിലൻസ് സെൽ നിയമന പട്ടിക സർക്കാർ തിരിച്ചയച്ചു

കോ​ഴി​ക്കോ​ട്: നി​യ​മ​ന​ട​പ​ടി നേ​രി​ട്ട് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മീ​ഷ​ണ​റു​ടെ സ്ക്വാ​ഡി​ൽ (ടി.​സി സ്ക്വാ​ഡ്) നി​ന്ന് മാ​റ്റി​യ ഉ​ദ്യോ​ഗ​സ്ഥ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്റെ പു​തി​യ വി​ജി​ല​ൻ​സ് സ്ക്വാ​ഡ് പ​ട്ടി​ക സ​ർ​ക്കാ​ർ തി​രി​ച്ച​യ​ച്ചു. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഓ​ഫി​സു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട സ്ക്വാ​ഡി​ൽ ഉ​ൾ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി അ​നു​മ​തി​ക്ക​യ​ച്ച​താ​ണ് അ​ന​ഭി​മ​ത​ർ ഉ​ൾ​പ്പെ​ട്ട​ന്ന കാ​ര​ണ​ത്താ​ൽ സ​ർ​ക്കാ​ർ തി​രി​ച്ച​യ​ച്ച​ത്. പ​ട്ടി​ക​യി​ലെ എ​ട്ടു പേ​രെ ഒ​ഴി​വാ​ക്കാ​നാ​ണ് നി​ർ​ദേ​ശം. ക​റ​ക​ള​ഞ്ഞ​വ​രെ ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ പ​ട്ടി​ക ത​യാ​റാ​ക്കാ​നും ട്രാ​ൻ​സ്​​പോ​ർ​ട്ട് ക​മീ​ഷ​ണ​റോ​ട് സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

വ​യ​നാ​ട് ആ​ർ.​ടി.​ഒ സു​മേ​ഷ്, ജോ​യ​ന്റ് ആ​ർ.​ടി.​ഒ വേ​ണു​കു​മാ​ർ, ആ​ർ.​ടി.​ഒ എം.​കെ. ജ​യേ​ഷ്,​ എ​ട​പ്പാ​ൾ ഐ.​ഡി.​ടി.​ആ​ർ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്‍പെ​ക്ട​ർ പി.​എം. അ​പ്പു, എ​ൻ​ഫോ​ഴ്സ്മ​ന്‍റെ് ആ​ർ.​ടി.​ഒ സി. ​ശ്യാം, എം.​വി.​ഐ ബി​നോ​യ് വ​ർ​ഗീ​സ്, എ​ൻ​ഫോ​ഴ്സ്മ​ന്‍റെ് ആ​ർ.​ടി.​ഒ അ​ന​ന്ത​കൃ​ഷ്ണ​ൻ, എം.​വി.​ഐ ടി. ​ഹ​രി​കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് പ​ട്ടി​ക​യി​ൽ നി​ന്ന് മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഇ​ന്റേ​ണ​ൽ വി​ജി​ല​ൻ​സ് സെ​ൽ വ​കു​പ്പി​ൽ ഉ​ന്ന​ത നി​ല​വാ​ര​വും സു​താ​ര്യ​ത​യും ഐ​ക്യ​വും നി​ല​നി​ർ​ത്തേ​ണ്ട​വ​രാ​ണെ​ന്നും നി​യ​മ​ന​ട​പ​ടി​ക​ളോ വി​ജി​ല​ൻ​സ് കേ​സു​ക​ളോ നേ​രി​ടു​ന്ന​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ മോ​ശം തെ​റ്റാ​യ സ​ന്ദേ​ശ​മാ​ണ് ന​ൽ​കു​ക​യെ​ന്നും വി​ശ​ദീ​ക​ര​ണ​മു​ണ്ട്. സ​ർ​ക്കാ​റി​ന്റെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യി​ൽ ചി​ല ഉ​ദ്യോ​ഗ​സ്ഥ​രെ വി​ജി​ല​ൻ​സ് സെ​ല്ലി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ക​ഴി​യാ​ത്ത​വ​രാ​ണെ​ന്നും അ​വ​രെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ട്രാ​ൻ​സ്​​പോ​ർ​ട്ട് ക​മീ​ഷ​ണ​റോ​ട് നി​ർ​ദേ​ശി​ച്ചു. നി​ല​വി​ലെ പ​ട്ടി​ക​ക്കു​പ​ക​രം പു​തി​യ പ​ട്ടി​ക ത​യാ​റാ​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

പു​തി​യ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​ർ വി​ജി​ല​ൻ​സ് ​കേ​സോ ന​ട​പ​ടി​ക​ളോ നേ​രി​ടു​ന്ന​വ​രോ വ​കു​പ്പി​ന് പേ​രു​ദോ​ഷ​മു​ണ്ടാ​ക്കു​ന്ന​വ​രോ ആ​ക​രു​തെ​ന്നും പ്ര​ത്യേ​കം നി​ർ​ദേ​ശി​ച്ചു. സം​സ്ഥാ​ന​ത്തെ എ​ല്ലാ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഓ​ഫി​സു​ക​ളി​ലും ഏ​തു​ത​ര​ത്തി​ലു​ള്ള പ​രി​ശോ​ധ​ന ന​ട​ത്താ​നും വി​ജി​ല​ൻ​സ് സ്ക്വാ​ഡി​ന് അ​ധി​കാ​ര​മു​ണ്ട്.

Tags:    
News Summary - Government returns Motor Vehicle Department Vigilance Cell appointment list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.