പരീക്ഷ ക്രമക്കേട്: എസ്.ഐ.ടി സംഘം വീണ്ടും പി.എസ്.സി ആസ്ഥാനത്ത്

തി​രു​വ​ന​ന്ത​പു​രം: പ​രീ​ക്ഷാ​ക്ര​മ​ക്കേ​ട്, നി​യ​മ​ന​വി​വാ​ദ​ങ്ങ​ൾ സം​ബ​ന്​​ധി​ച്ച അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്​​ധ​പ്പെ​ട്ട്​ ക്രൈം​ബ്രാ​ഞ്ച്​ സം​ഘം വീ​ണ്ടും പി.​എ​സ്.​സി ആ​സ്ഥാ​ന​ത്ത്​ പ​രി​ശോ​ധ​ന​ക്കെ​ത്തി. പി.​എ​സ്.​സി കൈ​മാ​റി​യ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ്​ ഡി​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ എ​ത്തി​യ​ത്. പി.​എ​സ്.​സി മൂ​ല്യ​നി​ർ​ണ​യ സം​വി​ധാ​ന​മാ​യ ഓ​ൺ​സ്ക്രീ​ൻ മാ​ർ​ക്കി​ങ്​ ക്രൈം​ബ്രാ​ഞ്ച്​ സം​ഘം പ​രി​ശോ​ധി​ച്ചു. മൂ​ല്യ​നി​ർ​ണ​യ രീ​തി​ക​ൾ, അ​പ്​​ലോ​ഡ്​ ചെ​യ്യു​ന്ന വി​ധം, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ കൈ​മാ​റ്റം ചെ​യ്യു​ന്ന​തു​ൾ​പ്പെ​ടെ മാ​തൃ​കാ​വ​ത​ര​ണം ന​ട​ത്തി പി.​എ​സ്.​സി അ​ധി​കൃ​ത​ർ ക്രൈം​ബ്രാ​ഞ്ച്​ സം​ഘ​ത്തി​ന്​ വി​ശ​ദീ​ക​രി​ച്ചു.

അ​തി​നി​ടെ, പ​രീ​ക്ഷാ​ക്ര​മ​ക്കേ​ട്​ സം​ബ​ന്​​ധി​ച്ച്​ എ​സ്.​ഐ.​ടി ആ​വ​ശ്യ​പ്പെ​ട്ട​ത്​ പ്ര​കാ​രം പി.​എ​സ്.​സി കൈ​മാ​റി​യ രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. പ​രീ​ക്ഷാ​ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക്രൈം​ബ്രാ​ഞ്ച്​ ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ളെ​ല്ലാം കൈ​മാ​റി​യെ​ന്ന നി​ല​പാ​ടി​ലാ​ണ്​ പി.​എ​സ്.​സി. മ​റ്റെ​ന്തെ​ങ്കി​ലും രേ​ഖ​ക​ൾ ആ​വ​ശ്യ​മെ​ങ്കി​ൽ അ​ത്​ അ​ന്വേ​ഷ​ണ​സം​ഘം സ്വ​ന്തം നി​ല​ക്ക്​ നേ​ട​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ്​ പി.​എ​സ്.​സി. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച അ​ന്വേ​ഷ​ണ​ത്തോ​ട്​ സ​ഹ​ക​രി​ക്കാ​നാ​ണ്​ തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന പി.​എ​സ്.​സി യോ​ഗ തീ​രു​മാ​നം. എ​ന്നാ​ൽ, പി.​എ​സ്.​സി​യു​ടെ വി​ശ്വാ​സ്യ​ത​യേ​യും ര​ഹ​സ്യാ​ത്​​മ​ക​ത​യേ​യും ബാ​ധി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ കൈ​മാ​റേ​ണ്ടെ​ന്ന പൊ​തു​വി​ല​യി​രു​ത്ത​ലു​മു​ണ്ട്. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ചോ​ദ്യ​പേ​പ്പ​ർ ത​യാ​റാ​ക്കി​യ​വ​രു​ടെ​യും മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തി​യ​വ​രു​ടെ​യും വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​കേ​ണ്ടെ​ന്ന തീ​രു​മാ​ന​ത്തി​ൽ പി.​എ​സ്.​സി ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​തെ​ന്നാ​ണ്​ വി​വ​രം. അ​തി​നി​ടെ മൂ​ന്ന്​ വ​കു​പ്പു​ക​ളു​മാ​യി ബ​ന്​​ധ​പ്പെ​ട്ട നി​യ​മ​ന​വി​വാ​ദ​ങ്ങ​ളാ​ണ്​ ഐ.​ജി. അ​ജീ​താ​ബീ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക്രൈം​ബ്രാ​ഞ്ച് പ്ര​ത്യേ​കാ​ന്വേ​ഷ​ണ​സം​ഘം അ​ന്വേ​ഷി​ക്കു​ന്ന​ത്. എ​ന്നാ​ൽ അ​തി​ന്​ പു​റ​മെ പ​ത്തി​ല​ധി​കം വ​കു​പ്പു​ക​ളി​ലെ നി​യ​മ​ന​വു​മാ​യി ബ​ന്​​ധ​പ്പെ​ട്ട പ​രാ​തി​ക​ളും ക്രൈം​ബ്രാ​ഞ്ചി​ന്​ മു​ന്നി​ലു​ണ്ട്.

ചോദ്യപേപ്പർ മാറിയ സംഭവം: പി.എസ്​.സി ആഭ്യന്തര വിജിലൻസ്​ അന്വേഷിക്കും

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​ന, പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളു​മാ​യി ബ​ന്​​ധ​പ്പെ​ട്ട്​ ക​ടു​ത്ത ആ​രോ​പ​ണ​ങ്ങ​ൾ നേ​രി​ടു​ന്ന​തി​നി​ടെ ചോ​ദ്യ​പേ​പ്പ​ർ മാ​റി ന​ൽ​കി പ​രീ​ക്ഷ റ​ദ്ദാ​ക്കേ​ണ്ടി​വ​ന്ന സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന്​ പി.​എ​സ്.​സി ആ​ഭ്യ​ന്ത​ര വി​ജി​ല​ൻ​സ്​ വി​ഭാ​ഗ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി. തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന പി.​എ​സ്.​സി യോ​ഗ​മാ​ണ്​ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ഈ​മാ​സം 18 ന്​ ​ ​ന​ട​ത്താ​നി​രു​ന്ന വി​വി​ധ ക​മ്പ​നി/​ബോ​ർ​ഡ് /കോ​ർ​പ​റേ​ഷ​നു​ക​ളി​ലെ ലാ​സ്റ്റ് ഗ്രേ​ഡ്​ സ​ർ​വ​ന്‍റ്​​സ്​ ത​സ്​​തി​ക​ക​ളി​ലേ​ക്കു​ള​ള സം​സ്​​ഥാ​ന​ത​ല ര​ണ്ടാം ഘ​ട്ട പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​റാ​ണ്​ ആ​ല​പ്പു​ഴ ല​ജ​ന​ത്തു​ൽ മു​ഹ​മ്മ​ദീ​യ സ്​​കൂ​ളി​ൽ ക​വ​ർ മാ​റി പൊ​ട്ടി​ച്ച​ത്. തു​ട​ർ​ന്ന്​ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ​രീ​ക്ഷ റ​ദ്ദാ​ക്കി. ഈ ​സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​വും വി​ശ​ദ​വു​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​ണ്​ വി​ജി​ല​ൻ​സ്​ ആ​ൻ​ഡ്​ സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​റെ പി.​എ​സ്.​സി ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.

പി.​എ​സ്‍.​സി​യു​ടെ പാ​ളി​ച്ച ഒ​രി​ക്ക​ൽ കൂ​ടി വ്യ​ക്​​ത​മാ​ക്കി​യ​താ​യി​രു​ന്നു ഈ ​സം​ഭ​വം. ഉ​ച്ച​ക്ക് ശേ​ഷം ന​ട​ക്കേ​ണ്ട പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ രാ​വി​ല​ത്തെ പ​രീ​ക്ഷ​ക്ക് ന​ൽ​കി. പി​ഴ​വ്​ മ​ന​സ്സി​ലാ​ക്കി​ പ​രീ​ക്ഷ ആ​രം​ഭി​ക്കു​ന്ന​തി​ന്​ മ​ണി​ക്കൂ​റു​ക​ൾ​ക്ക്​ മു​മ്പ്​ ഉ​ച്ച​ക്ക് ശേ​ഷ​മു​ള്ള പ​രീ​ക്ഷ റ​ദ്ദാ​ക്കി. ഇ​ത്​ ദൂ​രെ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ നി​ര​വ​ധി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ​യാ​ണ്​ വ​ല​ച്ച​ത്. രാ​വി​ല​ത്തെ പ​രീ​ക്ഷ ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് ചോ​ദ്യ​പേ​പ്പ​ർ മാ​റി​യെ​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​തോ​ടെ​യാ​ണ് സം​സ്ഥാ​ന​ത്തു​ട​നീ​ളം ഉ​ച്ച​ക്ക്​ ശേ​ഷം ന​ട​ത്തേ​ണ്ട പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ​ത്.

ക​മ്പ​നി/​കോ​ര്‍പ​റേ​ഷ​ന്‍/​ബോ​ര്‍ഡ് ലാ​സ്റ്റ് ഗ്രേ​ഡ് സെ​ര്‍വ​ന്‍റ്, കെ.​ടി.​ഡി.​സി​യി​ല്‍ സ്റ്റോ​ര്‍ മാ​ന്‍, ബി​വ​റേ​ജ​സ്​ കോ​ര്‍പ​റേ​ഷ​നി​ല്‍ എ​ൽ.​ഡി. ക്ലാ​ര്‍ക്ക് ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള ടെ​ന്‍ത് ലെ​വ​ല്‍ കോ​മ​ണ്‍ പ്രി​ലിം​സ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​റാ​ണ് മാ​റി ന​ല്‍കി​യ​ത്. അ​തി​നി​ടെ ചോ​ദ്യ​പേ​പ്പ​ർ മാ​റി ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ പി.​എ​സ്.​സി ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന വി​വ​ര​വു​മു​ണ്ട്.

Tags:    
News Summary - Exam irregularities: SIT team again at PSC headquarters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.