ആശമാർക്ക് മൂന്ന് മാസത്തെ ഓണറേറിയം മുൻകൂറായി അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: ആശാവർക്കർമാർക്ക് മൂന്ന് മാസത്തെ ഓണറേറിയം നൽകാൻ ആവശ്യമായ തുക മുൻകൂറായി അനുവദിച്ച് സർക്കാർ. ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള തുകയാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 26,125 ആശമാർക്ക് 7000 രൂപ വീതമാണ് ഓണറേറിയം ലഭിക്കുക.

ആറുമാസത്തെ തുക മുൻകൂറായി അനുവദിക്കണമെന്ന് നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടറിനോട് ആവശ്യപ്പെട്ടിരുന്നു. ഓണറേറിയം കുടിശ്ശിക ഇല്ലാതെ ലഭ്യമാകണം, നിലവിലെ തുക വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആശമാർ സമരം ചെയ്യുന്നത്.

ഓണറേറിയം വർധവ് ആവശ്യപ്പെട്ട് കഴിഞ്ഞ നാലു മാസങ്ങളായി ആശമാർ സെക്രട്ടറിയറ്റിന് മുന്നിൽ സമരം ചെയ്യുകയാണ്. കാസർകോട്ട് മുതൽ തിരുവനന്തപുരം വരെ രാപകൽ സമരയാത്ര നടത്തിയിരുന്നു. ഇതിനിടെയിൽ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഇവർ പ്രചാരണത്തിനെത്തി. ആശ വർക്കേഴ്സ് സംസ്ഥാന പ്രസിഡന്‍റ് എസ്.മിനിയുടെ നേതൃത്വത്തിൽ വീടുകയറി പ്രചാരണം നടത്തി. സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രചാരണം. 

Tags:    
News Summary - Government grants three months' honorarium in advance to ASHAs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.