സി.കെ വിനീതിന്​ ജോലി നൽകുമെന്ന്​ മുഖ്യമന്ത്രി 

തിരുവനന്തപുരം: കേരള ഫുട്​ബോൾ താരം സി.കെ വിനീതിന്​ പിരിച്ച്​ വിട്ടതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ തിരുത്തിയില്ലെങ്കിൽ  വിനീതിന്​ ജോലി നൽകാൻ തയാറാണെന്നും പിണറായി പറഞ്ഞു.

കായിക താരങ്ങളുടെ മനോവീര്യം കെടുത്തുന്ന നടപടിയാണ്​ സർക്കാറി​​​​െൻറ ഭാഗത്ത്​ നിന്ന്​ ഉണ്ടായത്​. കേന്ദ്രകായിക വകുപ്പ്​ മന്ത്രി വിജയ്​ ഖോയൽ ഇടപെട്ട്​ നടപടി തിരുത്തുമെന്നാണ്​ പ്ര​തീക്ഷയെന്നും പിണറായി പറഞ്ഞു. കായിക വകുപ്പ്​ മന്ത്രി എ.സി മൊയ്​തീനും വിനീതിന്​ ജോലി വാഗ്​ദാനം ചെയ്​തിരുന്നു.

വ്യാഴാഴ്​ചയാണ്​ എജീസ്​ ഒാഫീസിലെ ഒാഡിറ്റർ തസ്​തികയിൽ നിന്ന്​ സി.കെ വിനീതിനെ പിരിച്ച്​ വിട്ടത്​. മതിയായ ഹാജർ ഇല്ലെന്ന്​ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാൽ ജോലിക്ക്​ വേണ്ടി കളിയുപേക്ഷിക്കാനാവില്ലെന്നും തീരുമാനത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കില്ലെന്നും വിനീത്​ വ്യക്​തമാക്കിയിരുന്നു. 

Tags:    
News Summary - government give job to c.k vineeth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.