തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രയാസത്തിെൻറ സാഹചര്യത്തില്‍ സര്‍ക്കാര്‍ വകുപ്പുകളുടെയും കോർപറേഷനുകളുടെയും ബോര്‍ഡുകളുടെയും ചെലവ് ചുരുക്കും. ഇതേ കുറിച്ച് പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതി രൂപവത്കരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
സി.ഡി.എസ് ചെയര്പേഴ്സൻ പ്രഫ. സുനില്‍ മാണി അധ്യക്ഷനായ സമിതിയില്‍ ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആര്.കെ. സിങ്ങ്, പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമവകുപ്പ് പ്രിന്‍സിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, എക്സ്പെന്‍ഡിച്ചര്‍ സെക്രട്ടറി സഞ്ജയ് കൗള്‍ എന്നിവര്‍ അംഗങ്ങളാണ്. കേരള പബ്ലിക് എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി സെക്രട്ടറി എം. ചന്ദ്രദാസ് സമിതിയുടെ റിസോഴ്സ് പേഴ്സനായി പ്രവര്‍ത്തിക്കും.
ലോക്ഡൗണ്‍ കാരണം സംസ്ഥാനത്തിെൻറ എല്ലാ പ്രധാന വരുമാന മാര്‍ഗങ്ങളും ഇല്ലാതാെയന്ന് മന്ത്രിസഭ വിലയിരുത്തി. ലോട്ടറി വില്പന നിര്‍ത്തലാക്കി. മദ്യശാലകള്‍ പൂട്ടി. ജി.എസ്.ടി വരുമാനത്തില്‍ വലിയ തോതിലുള്ള ഇടിവുണ്ടായി. ഈ സാഹചര്യത്തില്‍ പുതിയ വരുമാന മാര്‍ഗം കണ്ടെത്താനുള്ള ശ്രമം നടത്തുന്നതിെൻറ ഭാഗമായാണ് മദ്യത്തിെൻറ വില കൂട്ടാൻ തീരുമാനം എടുത്തത്.
സംസ്ഥാനത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിനായി 3,434 കോടി രൂപയുടെ പാക്കേജിന് മന്ത്രിസഭ അംഗീകാരം നൽകി. വ്യവസായ വകുപ്പ് തയാറാക്കിയ ഭദ്രത എന്ന പാക്കേജാണ് അംഗീകരിച്ചത്. മൊത്തം 3,434 കോടി രൂപയുടെ സഹായം പാക്കേജിലൂടെ വ്യവസായങ്ങള്‍ക്ക് ലഭ്യമാക്കും. കോവിഡ്-19െൻറ പശ്ചാത്തലത്തിലാണ് ഈ ആശ്വാസ പാക്കേജ് നടപ്പാക്കുന്നത്.
കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡിലെ വിരമിച്ചവരും തുടര്‍ന്ന് വിരമിക്കുന്നവരുമായ സ്ഥിരം ജീവനക്കാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ റിട്ടയര്‍മെൻറ് ആനുകൂല്യം ലഭ്യമാക്കാൻ ചുമട്ടുതൊഴിലാളി നിയമത്തില്‍ ഭേദഗതി വരുത്തും.
മാങ്കുളം ജലവൈദ്യുത പദ്ധതിക്കുവേണ്ടി ഏറ്റെടുക്കുന്ന പുഴ പുറമ്പോക്കിലും നിക്ഷിപ്ത വനമായി പ്രഖ്യാപിക്കുന്ന പുറമ്പോക്കിലും അധിവസിക്കുന്ന 70ഓളം കുടുംബങ്ങള്‍ക്ക് ആശ്വാസധനമായി ഏഴു കോടി രൂപ നല്കാൻ കെ.എസ്.ഇ.ബിക്ക് അനുമതി നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.