കൊച്ചി: ആവശ്യപ്പെടുന്ന സ്ഥലത്തുതന്നെ നിയമനം ലഭിക്കണമെന്നത് ജീവനക്കാരുടെ അവകാശമല്ലെന്ന് ഹൈകോടതി. മൗലികമോ നിയമപരമോ ആയ അവകാശം ഇക്കാര്യത്തിൽ ജീവനക്കാരനില്ലെന്നും ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
മുംബൈയിലേക്ക് താൽക്കാലികമായി സ്ഥലംമാറ്റിയത് ചോദ്യം ചെയ്ത് തിരുവനന്തപുരം ഡിഫൻസ് അക്കൗണ്ട്സ് വിഭാഗത്തിലെ ജീവനക്കാരനായ ജോയി കരുണാകരൻ നൽകിയ ഹരജി തള്ളിയാണ് ഉത്തരവ്.
മൂത്ത മകൻ പത്താം ക്ലാസിൽ പഠിക്കുകയാണെന്നും ഇപ്പോൾ സ്ഥലം മാറ്റാനാവില്ലെന്നുമുള്ള വാദമാണ് ഹരജിക്കാരൻ ഉന്നയിച്ചത്. ഇക്കാര്യം പരിഗണിച്ച് നേരത്തേ കൊച്ചിയിലേക്കുള്ള മാറ്റം മരവിപ്പിച്ചതാണ്. മാർഗനിർദേശങ്ങൾ പാലിക്കാതെയാണ് മുംബൈയിലേക്ക് സ്ഥലം മാറ്റിയതെന്നും ചൂണ്ടിക്കാട്ടി.
സ്ഥലംമാറ്റം ജോലിയുടെ ഭാഗമാണെന്നും ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് തൊഴിൽദാതാവാണെന്നും വിലയിരുത്തി ഇതേ ആവശ്യം നേരത്തേ കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ (സി.എ.ടി) തള്ളിയിരുന്നു. തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.