Posted On
date_range Updated On
date_range ഉമ്മൻ ചാണ്ടിയെ അപമാനിച്ച സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ
കുന്നത്തൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ. കുന്നത്തൂർ കളത്തൂർ വീട്ടിൽ ആർ. രാജേഷ് കുമാറിനെയാണ് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. രാജേഷിനെതിരെ വകുപ്പുതല നടപടി ഉണ്ടാകുമെന്നാണ് സൂചന.
പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് ഡിവിഷനൽ ഓഫിസിൽ അക്കൗണ്ട്സ് ഓഫിസറായി പ്രവർത്തിക്കുന്ന ഇയാൾ കഴിഞ്ഞ ചൊവ്വാഴ്ച ഉമ്മൻ ചാണ്ടിയുടെ മരണ ദിനത്തിലാണ് അപകീർത്തികരമായ പോസ്റ്റിട്ടത്.
ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ അനുശോചിച്ച് എഫ്.ബിയിൽ റവന്യൂ വകുപ്പ് ജീവനക്കാരൻ ഇട്ട ചിത്രത്തിന് താഴെയായായിരുന്നു വിവാദ കമന്‍റ്. യൂത്ത് കോൺഗ്രസ് നേതാക്കളായ ഹരി പുത്തനമ്പലം, ഹരികുമാർ കുന്നത്തൂർ എന്നിവർ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.