എം.എം. ഹസൻ

ഗവര്‍ണര്‍ക്കെതിരായ വി.സിയുടെ നീക്കത്തിന് പിന്നില്‍ സര്‍ക്കാര്‍ -എം.എം. ഹസന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ കണ്ണൂര്‍ വി.സിയുടെ നീക്കത്തിന് പിന്നില്‍ സര്‍ക്കാരാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍. നേരത്തെ കേരള കലാമണ്ഡലം വി.സിയുടെ സമാനനീക്കത്തിന് പിന്നിലും സര്‍ക്കാരായിരുന്നു. ചാന്‍സലറിനെതിരായ ധിക്കാരപരമായ വി.സിമാരുടെ നീക്കത്തിന് ഒത്താശ ചെയ്യുന്നത് സര്‍ക്കാരാണെന്നും ഹസൻ ആരോപിച്ചു. കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍വകലാശാലകളില്‍ അഴിമതി തടയാനുള്ള ഗവര്‍ണരുടെ നടപടികളോട് യു.ഡി.എഫ് പൂര്‍ണമായും യോജിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെത് മാത്രമല്ല കഴിഞ്ഞ കാലങ്ങളില്‍ സി.പി.എം. അനുഭാവികളെ സര്‍വകലാശാലകളില്‍ ക്രമവിരുദ്ധവും ചട്ടവിരുദ്ധമായി നിയമിച്ച എല്ലാ നടപടികളും റദ്ദാക്കാന്‍ ഗവര്‍ണര്‍ തയാറാകണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.

സര്‍വകലാശാലകളിലെ ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിന് പിന്നില്‍ ഉന്നത വിദ്യാഭ്യാസമേഖലയില്‍ അഴിമതി നടത്താന്‍ വേണ്ടിയാണ്. ചാന്‍സലറിനെതിരെ വി.സി നിമയനടപടിക്ക് തുനിഞ്ഞാല്‍ വി.സിയെ പുറത്താക്കാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ തയാറാകണം. ചട്ടവിരുദ്ധ നിയമനമാണ് ഗവര്‍ണര്‍ റദ്ദാക്കിയത്. അതിനെതിരെ കോടതിയെ സമീപിക്കുന്നത് തെറ്റായ കീഴ് വഴക്കമാണ്.

സ്വജനപക്ഷപാതമാണ് വി.സി നടത്തുന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം റദ്ദാക്കിയ ഗവര്‍ണര്‍ക്കെതിരെ കോടതിയെ സമീപിക്കാനുള്ള കണ്ണൂര്‍ വി.സിയുടെ നീക്കം വിദ്യാഭ്യാസ രംഗത്ത് പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഹസന്‍ പറഞ്ഞു.

Tags:    
News Summary - Government behind Kannur VC's move against Governor - M.M. Hassan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.