തിരുവന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയകളെയും സംഘടിത കുറ്റകൃത്യങ്ങളെയും പൂർണ്ണമായും അടിച്ചമർത്തുമെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ തന്റെ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി. ഇതിനായി കേരള എക്‌സൈസ് വകുപ്പിനെ അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പൂർണ്ണമായും നവീകരിക്കും. കാലഹരണപ്പെട്ട പരമ്പരാഗത രീതികൾക്ക് പകരം ഡിജിറ്റൽ നിരീക്ഷണ സംവിധാനങ്ങൾ, സൈബർ മോണിറ്ററിങ്, ശക്തമായ ഇന്റലിജൻസ് ശൃംഖലകൾ എന്നിവ നടപ്പിലാക്കി മയക്കുമരുന്നിന്റെ വിതരണ ശൃംഖലകൾ തകർക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ലഹരിയുടെ ലഭ്യത പൂർണ്ണമായും ഇല്ലാതാക്കുക, വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ശക്തമായ ബോധവൽക്കരണം നടത്തുക, ലഹരിക്ക് അടിമപ്പെട്ടവർക്ക് കൃത്യമായ പുനരധിവാസം ഉറപ്പാക്കുക എന്നീ മൂന്ന് പ്രധാന കാര്യങ്ങളിലൂന്നിയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായി ജൂൺ മാസം മുതൽ ആഭ്യന്തര, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് സംസ്ഥാനതലത്തിൽ ഒരു ആന്റി-ഡ്രഗ് മിഷൻ ആരംഭിക്കും. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലാകുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും, ഘട്ടഘട്ടമായി മദ്യപാനം കുറക്കാനുള്ള സമഗ്രമായ നയം സർക്കാർ സ്വീകരിക്കുമെന്നും ഗവർണർ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.