കൊച്ചി: ക്രൈം േഡറ്റയടക്കുള്ള വ്യക്തിഗത രഹസ്യവിവരങ്ങൾ ഉൗരാളുങ്കൽ ലേബർ കരാർ സൊ സൈറ്റിക്ക് കൈമാറില്ലെന്ന് ഹൈകോടതിയിൽ സർക്കാറിെൻറ വിശദീകരണം. പാസ്പോർട്ട് െവരി ഫിക്കേഷൻ ആപ്ലിക്കേഷൻ തയാറാക്കുേമ്പാൾ പൊലീസിെൻറ കൈവശമുള്ള ക്രൈം േഡറ്റയും വ്യക്തിഗത വിവരങ്ങളും ഉൗരാളുങ്കൽ സൊസൈറ്റിക്ക് ലഭ്യമാകുന്നില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ സമർപ്പിച്ച വിശദീകരണപത്രികയിൽ പറയുന്നു.
നേരേത്ത ഇറക്കിയ ഉത്തരവിൽ രഹസ്യവിവരങ്ങൾ ഉൗരാളുങ്കൽ ലേബർ സൊസൈറ്റിക്ക് ലഭ്യമാക്കുമെന്ന് പറഞ്ഞത് അച്ചടിപ്പിശകാണെന്നും തിരുത്തിയ ഉത്തരവ് കഴിഞ്ഞ 10ന് പുറപ്പെടുവിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി പുതിയ ഉത്തരവും കോടതിയിൽ ഹാജരാക്കി. സൊസൈറ്റിക്ക് രഹസ്യവിവരങ്ങളടക്കം കൈമാറുന്നതിനെതിരെ കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല നൽകിയ ഹരജിയിലാണ് വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.