ഇരട്ടക്കൊല ഗൗരവതരം; ഗവർണർ വിശദീകരണംതേടി

തിരുവനന്തപുരം: മാഹിയിലെ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട്​ ഗവർണർ ജസ്​റ്റിസ്​ പി. സദാശിവം സംസ്​ഥാന സർക്കാറി​േനാട്​ വിശദീകരണംതേടി. സംഭവം ഗൗരവമുള്ളതാണെന്ന്​ നിരീക്ഷിച്ച്​,​ സംഘർഷം ലഘൂകരിക്കാൻ എന്ത്​ നടപടി സ്വീകരിച്ചുവെന്ന്​ അറിയിക്കണമെന്ന്​​ ഗവർണർ മുഖ്യമന്ത്രിയോട്​ ആവശ്യപ്പെട്ടു​.

സ്വമേധയായാണ്​ ഗവർണറുടെ ഇടപെടൽ. തെരഞ്ഞെടുപ്പി​​​​െൻറ സാഹചര്യം കൂടി പരിഗണിച്ചാണ്​ നീക്കം. മുമ്പ്, പല രാഷ്​ട്രീയ കൊലപാതകങ്ങളെക്കുറിച്ചും ഗവർണർ സർക്കാറിനോട്​ വിശദീകരണം തേടിയിരുന്നു​. തിരുവനന്തപുരത്ത്​ രാജേഷി​​​​െൻറ കൊലപാതകസമയത്ത്​, മുഖ്യമന്ത്രിയെയും പൊലീസ്​ മേധാവിയെയും ഗവർണർ വിളിച്ചുവരുത്തി വിശദീകരണം ആരാഞ്ഞിരുന്നു. 

തിങ്കളാഴ്ച രാത്രിയാണ് മാഹിയിൽ സി.പി.എം പ്രാദേശികനേതാവ് ബാബുവും ആർ.എസ്.എസ് പ്രവർത്തകൻ കെ.പി. ഷമേജും കൊല്ലപ്പെട്ടത്​.

Tags:    
News Summary - Governer seek report on mahe killing-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.