ഭരണ പ്രതിസന്ധി: ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​ര​ണ ന​ട​പ​ടി​ക​ൾ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​കു​ക​യും ഭ​ര​ണ​പ്ര​തി​സ​ന്ധി​യെ​ന്ന ആ​ക്ഷേ​പം ഉ​യ​രു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​കു​പ്പ് സെ​ക്ര​റി​മാ​രു​ടെ അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു.

സ്‌​കൂ​ൾ തു​റ​ക്ക​ൽ ഒ​രു​ക്ക​ങ്ങ​ൾ, സെ​ൻ​സ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പാ​മ്പു​ക​ടി പ്ര​തി​രോ​ധം, മ​ൺ​സൂ​ൺ മു​ന്നൊ​രു​ക്ക​ങ്ങ​ൾ, എ​ൽ.​പി.​ജി​യി​ൽ​നി​ന്ന് പി.​എ​ൻ.​ജി​യി​ലേ​ക്കു​ള്ള മാ​റ്റം, ദേ​ശീ​യ​പാ​ത വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ എ​ന്നി​ങ്ങ​നെ സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ൽ തീ​രു​മാ​നം കൈ​ക്കൊ​ള്ളാ​നാ​യി​രു​ന്നു യോ​ഗം.

സം​സ്ഥാ​ന​ത്തെ വി​വി​ധ ഭ​ര​ണ-​അ​ടി​സ്ഥാ​ന​സൗ​ക​ര്യ- ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും യോഗം വി​ല​യി​രു​ത്തി. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​ർ, വ​കു​പ്പ് മേ​ധാ​വി​ക​ൾ, ജി​ല്ല ക​ല​ക്ട​ർ​മാ​ർ, മ​റ്റു ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രാണ് യോഗത്തിൽ പ​ങ്കെ​ടു​ത്തത്.

എ​ൽ.​പി.​ജി​യി​ൽ​ നി​ന്ന് പി.​എ​ൻ.​ജി​യി​ലേ​ക്ക്: ക​ല​ക്ട​ർ​മാ​ർ യോ​ഗം വി​ളി​ക്ക​ണം

എ​ൽ.​പി.​ജി​യി​ൽ​നി​ന്ന് പി.​എ​ൻ.​ജി​യി​ലേ​ക്കു​ള്ള മാ​റ്റം സം​ബ​ന്ധി​ച്ച് ക​ല​ക്ട​ർ​മാ​ർ എ​ല്ലാ പ​ങ്കാ​ളി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി യോ​ഗ​ങ്ങ​ൾ ചേ​ർ​ന്ന് ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി നി​ർ​ദേ​ശി​ച്ചു. പി.​എ​ൻ.​ജി ക​മ്പ​നി​ക​ൾ ല​ഭ്യ​ത സം​ബ​ന്ധി​ച്ച പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണം. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള റോ​ഡ് ക​ട്ടി​ങ്​ അ​നു​മ​തി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി നി​ർ​ദേ​ശി​ച്ചു.

പ്ര​ള​യ പ്ര​തി​രോ​ധം: ജി​ല്ല​ക​ൾ​ക്ക്​ ഒ​രു​കോ​ടി വീ​തം

പ്ര​ള​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും അ​നു​ബ​ന്ധ കാ​ര്യ​ങ്ങ​ൾ​ക്കും ഓ​രോ ജി​ല്ല​ക്കും ഒ​രു​കോ​ടി രൂ​പ വീ​തം ഉ​ട​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി നി​ർ​ദേ​ശി​ച്ചു. ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ അ​പ​ക​ട സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ​ക്കാ​യി ശ​മ​ന​പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്ക​ണം.

ഓ​റ​ഞ്ച് ബു​ക്കി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ ബാ​ക്കി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി. ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​യി തി​രി​ച്ച​റി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണം. മെ​ച്ച​പ്പെ​ട്ട ഒ​ഴി​പ്പി​ക്ക​ൽ ആ​സൂ​ത്ര​ണ​ത്തി​ന് ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ൾ​ക്ക് പു​തു​ക്കി​യ അ​പ​ക​ട​സാ​ധ്യ​ത ഭൂ​പ​ട​ങ്ങ​ൾ കൈ​മാ​റി​യ​താ​യും യോ​ഗം വി​ല​യി​രു​ത്തി.

സെ​ൻ​സ​സ്: സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്ക​ണം

സെ​ൻ​സ​സ് മു​ന്നൊ​രു​ക്ക​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശേ​ഷി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ നി​ശ്ചി​ത സ​മ​യ​പ​രി​ധി​യി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ല​ക്ട​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ജി​ല്ല​ത​ല അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ളും ഫീ​ൽ​ഡ് സ​ന്ദ​ർ​ശ​ന​ങ്ങ​ളും ന​ട​ത്ത​ണം. സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്ക​ണം

മ​ങ്ക​ട ദു​ര​ന്തം: അ​ടി​യ​ന്ത​ര സ​ഹാ​യം ഉ​ട​ൻ

മ​ല​പ്പു​റം മ​ങ്ക​ട​യി​ൽ മി​ന്ന​ലേ​റ്റ് മ​രി​ച്ച യു​വാ​ക്ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് എ​ക്‌​സ്‌​ഗ്രേ​ഷ്യ സ​ഹാ​യം അ​ടി​യ​ന്ത​ര​മാ​യി വി​ത​ര​ണം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചു. സം​ഭ​വ​ത്തി​ൽ യോ​ഗം അ​നു​ശോ​ചി​ച്ചു. മ​ൺ​സൂ​ൺ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പ് സെ​ക്ര​ട്ട​റി വി​ശ​ദീ​ക​രി​ച്ചു.

പാ​മ്പു​ക​ടി: ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് വി​ക്ടേ​ഴ്സ് ചാ​ന​ൽ

പാ​മ്പു​ക​ടി പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ വി​ക്ടേ​ഴ്‌​സ് ചാ​ന​ൽ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നം. സ​ർ​പ്പ മൊ​ബൈ​ൽ ആ​പ്പി​ന്‍റെ ഉ​പ​യോ​ഗം വ്യാ​പി​പ്പി​ക്കും. സ്‌​കൂ​ളു​ക​ളി​ൽ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. അ​പ​ക​ട സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​റ്റി​ച്ചെ​ടി​ക​ൾ നീ​ക്കാ​നും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കാ​നും വി​ദ്യാ​ഭ്യാ​സ-​ത​ദ്ദേ​ശ വ​കു​പ്പു​ക​ളാ​യി ക​ല​ക്ട​ർ​മാ​ർ ഏ​കോ​പ​നം ന​ട​ത്ത​ണ​മെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി നി​ർ​ദേ​ശി​ച്ചു.

ദേ​ശീ​യ​പാ​ത വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണം

ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി പ്ര​വൃ​ത്തി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും പൂ​ർ​ത്തി​യാ​യ​താ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സെ​ക്ര​ട്ട​റി യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. ശേ​ഷി​ക്കു​ന്ന അ​വ​സാ​ന​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ ക​ല​ക്ട​ർ​മാ​ർ എ​ൻ.​എ​ച്ച്.​എ.​ഐ​യു​മാ​യും ബ​ന്ധ​പ്പെ​ട്ട ഏ​ജ​ൻ​സി​ക​ളു​മാ​യും ഏ​കോ​പ​നം ശ​ക്ത​മാ​ക്കാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി നി​ർ​ദേ​ശി​ച്ചു. അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​രാ​ജ​ൻ ഖോ​ബ്ര​ഗ​ഡേ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ്​ സെ​ക്ര​ട്ട​റി ടി​ങ്കു ബി​സ്വാ​ൾ, പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഡോ. ​ഷ​ർ​മി​ള മേ​രി ജോ​സ​ഫ്, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്​ സെ​ക്ര​ട്ട​റി കെ. ​ബി​ജു, സെ​ൻ​സ​സ് ഡ​യ​റ​ക്ട​ർ ഡോ. ​ടി. മി​ത്ര, ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ഡോ. ​പ്ര​മോ​ദ് ജി. ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Governance Crisis: Chief Secretary convenes emergency meeting to resolve administrative deadlock

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.