കുരിശുമരണത്തിന്‍റെ ഓര്‍മയില്‍ ഇന്ന് ദു:ഖവെള്ളി 

തിരുവനന്തപുരം: ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റെയും കുരിശുമരണത്തിന്‍റെയും സ്മരണകളുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ദുഃഖവെള്ളിയാചരിക്കുന്നു. പീലാത്തോസിന്‍റെ അരമനയിലെ വിചാരണ മുതൽ യേശുവിന്‍റെ മൃതദേഹം കല്ലറയിൽ അടക്കുന്നത് വരെയുള്ള സംഭവങ്ങളാണ് ദു:ഖവെള്ളി ആചരണം. അന്ത്യ അത്താഴത്തിന് ശേഷം യേശുവിനെ ശിഷ്യന്‍മാരില്‍ ഒരാളായ യൂദാസ് ഒറ്റിക്കൊടുക്കുന്നതും തുടര്‍ന്ന് പീലാത്തോസിന്‍റെ അരമനയിലെ വിചാരണ. ശേഷം ചാട്ടവാറടിയും മുള്‍കിരീടവും. പിന്നെ ഗാഗുല്‍താ മലയിലേക്ക് കുരിശും വഹിച്ചുകൊണ്ടുള്ള യാത്രയും കുരിശുമരണവും. ഇങ്ങനെ ലോക രക്ഷകനായി എത്തിയ യേശുവിന് അനുഭവിക്കേണ്ടി വന്ന പീഡാനുഭവങ്ങളുടേയും ത്യാഗത്തിന്‍റെയും സ്മരണയായിട്ടാണ് ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ സമൂഹം ദു:ഖവെള്ള ആചരിക്കുന്നത്.

ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷകള്‍ ഇന്നേ ദിവസം നടക്കും. ക്രിസ്തുവിന്റെ പീഡാനുഭവത്തിലെ പതിനാല് സംഭവങ്ങള്‍ അനുസ്മരിക്കുന്ന കുരിശിന്റെ വഴിയാണ് ദുഖവെള്ളിയിലെ പ്രധാന കര്‍മ്മം. നഗരികാണിക്കല്‍, തിരുസ്വരൂപചുംബിക്കല്‍ എന്നീ ചടങ്ങുകളും ഉണ്ട്. മനുഷ്യരാശിയുടെ പാപപരിഹാരത്തിനായി ദൈവപുത്രനായ യേശുക്രിസ്തു കുരിശില്‍ മരിച്ചുവെന്നും മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റുവെന്നുമാണ് വിശ്വാസം.

Tags:    
News Summary - good frieday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.