വിവാഹപിറ്റേന്ന്​ നവവധുവിന്‍റെ 14 പവൻ മോഷ്​ടിച്ചു; വിൽപനക്കിടെ യുവാവ്​ അറസ്​റ്റിൽ

കരുവാരകുണ്ട് (മലപ്പുറം): വിവാഹപിറ്റേന്ന് നവവധുവി​െൻറ 14 പവൻ സ്വർണാഭരണം മോഷ്​ടിച്ച യുവാവ് പിടിയിൽ. കരുവാരകുണ്ട് വാക്കോടിലെ നെല്ലിയത്ത് വളപ്പിൽ ഹാരിസിനെയാണ് (39) സ്​റ്റേഷൻ ഹൗസ് ഓഫിസർ പി. അനിൽകുമാർ അറസ്​റ്റ്​ ചെയ്തത്.

ഫെബ്രുവരി 28ന് വിവാഹിതനായ മരുതിങ്ങൽ കുട്ടശ്ശേരി നിയാസി​െൻറ ഭാര്യയുടെ സ്വർണാഭരണങ്ങളാണ് മാർച്ച് രണ്ടിന് മോഷണം പോയത്. വീട്ടിലെ മുറിയിൽ സൂക്ഷിച്ച ആഭരണപ്പെട്ടി ജനൽ വഴി മോഷ്​ടിക്കുകയായിരുന്നു. ഇവ കരുവാരകുണ്ടിൽ വിൽപനക്ക്​ ശ്രമിച്ചു. സംശയം തോന്നിയ കടയുടമ വിവരം കൈമാറിയതിനെ തുടർന്നാണ് പ്രതി പിടിയിലായത്. മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - gold stolen from bride on wedding day; Young man arrested during sale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.