തിരുവന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ 25 കിലോ സ്വര്‍ണം കടത്തിയ കേസിൽ ഡി. ആര്.ഐ അന്വേഷണം കൂടുതല്‍ പേരിലേക്ക്. അഭിഭാഷകനും സഹായികള്‍ക്കും പുറമേ പ്രമുഖരായ പ ലരും സ്വര്‍ണക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നതായി വിവരം കിട്ടിയതിനെ തുടർന്നാണിത്. പിടിയിലായ എയര്‍കസ്റ്റംസ് സൂപ്രണ്ട്, മലപ്പുറം സ്വദേശി റാഷിദ് എന്നിവരിൽ നിന്നാണ് ഇൗ വിവരങ്ങൾ ലഭിച്ചത്. പിടിക്കപ്പെടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട പ്രമുഖര്‍ നേരേത്തതന്നെ ഒളിവില്‍ പോയതായാണ് വിവരം. കസ്റ്റംസ് ഉദ്യോഗസ്ഥരെ പ്രതികളാക്കരുതെന്നും ആഴത്തിലുള്ള അന്വേഷണത്തിന് മുതിരരുതെന്നും ഇതരസംസ്ഥാനങ്ങളിലെ ഉന്നതരില്‍നിന്ന് ഡി.ആര്.ഐക്ക് സന്ദേശം എത്തിയിരുന്നു.
ഇതിനുപുറമേ കസ്റ്റംസ് സൂപ്രണ്ടിനെ അറസ്റ്റ് ചെയ്യാനുള്ള അനുമതി ഉന്നതതലത്തില്‍ വൈകിപ്പിക്കുകയും ചെയ്തു. വിട്ടുവീഴ്ചക്കില്ലെന്ന് ഡി.ആര്.ഐ സംഘം ശക്തമായ നിലപാട് എടുത്തതോടെയാണ് സൂപ്രണ്ടിെൻറ അറസ്റ്റിനുള്ള അനുമതി ലഭിച്ചത്. ഇൗ സ്വര്‍ണം വാങ്ങുന്ന ജ്വല്ലറിയിലെ അക്കൗണ്ടൻറിനെയും പിടികൂടിയിരുന്നു. കിഴക്കേകോട്ടയിലെ ഹക്കീമിെൻറ ജ്വല്ലറിയില്‍ എത്തിച്ചയുടന്‍ തന്നെ സ്വര്‍ണ ബിസ്കറ്റുകളെ ഉരുക്കി മറ്റൊരിനത്തിലുള്ള സ്വര്‍ണമാക്കി മാറ്റും. ഇത് പിന്നീട് ഫാക്ടറിയിലേക്ക് മാറ്റും. ഇതിെൻറ തൂക്കം അപ്പോള്‍തന്നെ സ്ഥാപനത്തിലെ കണക്കില്‍ കൊള്ളിക്കും.
സ്വര്ണവില്പന ലൈസന്‍സ് ഉള്ളതിനാൽ കണക്കില്പെടുത്തിയ സ്വര്‍ണം സൂക്ഷിച്ചതിന് നടപടിയെടുക്കാനും കേന്ദ്ര ഏജന്‍സിക്ക് കഴിയില്ല. ജ്വല്ലറി നടത്തുന്ന ഹക്കീം, പിതൃസഹോദരൻ ഉൾപ്പെടെയുള്ള പാര്‍ട്ണര്‍മാർ എന്നിവർ ഒളിവിലാണ്. നേരത്തേ ചോദ്യം ചെയ്ത് വിട്ടയച്ച വടക്കേ ഇന്ത്യയില്‍ നിന്നുള്ള രണ്ട് കസ്റ്റംസ് ഇന്‍സ്പെക്ടര്‍മാര്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്. അഭിഭാഷകനായ ബിജു മനോഹർ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിെച്ചങ്കിലും ഇതുവരെയും ജാമ്യം ലഭിച്ചിട്ടില്ല. ഇതുവരെ അഞ്ചുപേര്‍ പിടിയിലായി. അഞ്ചുപേര്‍ ഒളിവിലും രണ്ടുപേര്‍ നിരീക്ഷണത്തിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.