നെടുമ്പാശ്ശേരി: സ്വർണക്കടത്ത് മാഫിയക്ക് പണം ലഭ്യമാകുന്നത് ഏതൊക്കെ വഴിയിലൂടെയാണെന്നും അന്വേഷിക്കുന്നു. ഇത ിന് ഡി.ആർ.ഐ-ആദായനികുതി വകുപ്പുൾപ്പെടെ മറ്റ് ഏജൻസികളുടെ സഹായം തേടും. സംസ്ഥാനത്തെ ചില സ്വർണവ്യാപാരികളിൽനിന്ന ് ഇവർക്ക് മുൻകൂറായി പണം ലഭിക്കുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. അനധികൃതമായി വിദേശനാണയം സ്വീകരിച്ച് ദുബൈയിലേക്ക് കടത്തുകയാണ് ചെയ്യുന്നത്. ഇതുപയോഗിച്ചാണ് സ്വർണം വാങ്ങി തിരികെയെത്തുന്നത്.
നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് മൂവാറ്റുപുഴ കള്ളക്കടത്ത് റാക്കറ്റ് വീണ്ടും സജീവമായിട്ടും കസ്റ്റംസ് ഇൻറലിജൻസ് ജാഗ്രത പാലിച്ചിരുന്നില്ല. കസ്റ്റംസ് ഇൻറലിജൻസിലെ ഹവിൽദാറും ഈ റാക്കറ്റിെൻറ കണ്ണിയാവുകയായിരുന്നു. ഇൗ ഹവിൽദാറിൽനിന്നാണ് മൂവാറ്റുപുഴ ഫൈസലിെൻറ പങ്കാളിത്തം വ്യക്തമായത്. ഫൈസലിനെ പിടികൂടി ചോദ്യം ചെയ്തപ്പോൾ നാലുമാസത്തിനിെട കോടിക്കണക്കിന് രൂപയുടെ സ്വർണം കൊണ്ടുവന്നതായി വെളിപ്പെട്ടു. സ്വർണം കൊണ്ടുവന്ന ഏതാനും പേരെ വരും ദിവസങ്ങളിലായി ഡി.ആർ.ഐ കസ്റ്റഡിയിലെടുക്കും. ഇവരെ മാപ്പുസാക്ഷികളാക്കി കേസിന് ബലമുണ്ടാക്കാനാണിത്.
കസ്റ്റംസിലെ ഹവിൽദാറുടെ ബാച്ചിൽപെട്ട 20 ഉദ്യോഗസ്ഥർ ഡി.ആർ.ഐ നിരീക്ഷണത്തിലാണ്. ഇവരിൽ ഒരു അസിസ്റ്റൻറ് കമീഷണറെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യാനാണ് ഡി.ആർ.െഎ നീക്കം. ഇദ്ദേഹം ഡ്യൂട്ടിയിലുള്ള ദിവസങ്ങളിൽ നിരവധി പേർ കസ്റ്റംസ് ഏരിയയിൽ സന്ദർശകരായെത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണിത്. അതുപോലെ വിമാനത്തിലെയും വിമാനത്താവളത്തിലെയും ശൗചാലയങ്ങളിൽ ഉടമസ്ഥരില്ലാതെ കണ്ടെത്തിയ സ്വർണത്തിെൻറ അന്വേഷണവും കസ്റ്റംസ് വേണ്ടരീതിയിൽ മുന്നോട്ടുകൊണ്ടുപോയില്ലെന്നും ഡി.ആർ.ഐ കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.