സ്വർണക്കടത്ത്​ കേസ്; കാരാട്ട്​ ഫൈസലിന്​ പ്രധാന പങ്കുള്ളതായി കസ്​റ്റംസ്​

കൊച്ചി: സ്വർണക്കടത്ത്​ കേസിൽ കൊടുവള്ളി നഗരസഭ എൽ.ഡി.എഫ്​ കൗൺസിലർ കാരാട്ട്​ ഫൈസലിന്​ പ്രാധാന പങ്കു​ണ്ടെന്ന്​ കസ്​റ്റംസ്​ ക​ണ്ടെത്തൽ. സ്വർണക്കടത്തിൽ വൻനിക്ഷേപം നടത്തിയതായി കസ്​റ്റംസ്​ കണ്ടെത്തിയതായാണ്​ വിവരം.

നയതന്ത്ര ബാഗേജ്​ വഴി കേരളത്തിലെത്തിച്ച സ്വർണം വിൽക്കാൻ സംഘത്തെ സഹായിച്ചത്​ ഫൈസലാണെന്നും​ കസ്​റ്റംസി​ന്​ വിവരം ലഭിച്ചതായാണ്​ സൂചന. കേസിൽ കസ്​റ്റഡിയിലുള്ള കെ.ടി. റമീസ്​ അടക്കമുള്ളവരെ ചോദ്യം ചെയ്​തതിലൂടെയാണ്​ കാരാട്ട്​ ഫൈസലി​ലേക്കും അന്വേഷണം നീളുന്നത്​.

കൊടുവള്ളിയിലെ വീട്ടിൽ നടത്തിയ റെയ്​ഡി​ന്​ ശേഷം കസ്റ്റംസ്​ കാരാട്ട്​ ഫൈസലി​നെ കസ്​റ്റഡിയിൽ എടുക്കുകയായിരുന്നു. വ്യാഴാഴ്​ച വെളുപ്പിന്​ നാലുമണിക്ക്​ ​കൊടുവള്ളിയിലെ വീട്ടിലെത്തിയ കസ്​റ്റംസ്​ റെയ്​ഡ്​ നടത്തുകയായിരുന്നു. വീട്ടിൽനിന്ന്​ ഫോൺ വിളികൾ സംബന്ധിച്ച രേഖകൾ കണ്ടെടുത്തതായാണ്​ വിവരം. ഇയാളെ കൊച്ചിയിലെത്തിച്ച്​ കൂടുതൽ ചോദ്യം ചെയ്യും.

സ്വർണക്കടത്ത്​ കേസിൽ ഇതിനുമുമ്പും കാരാട്ട്​ ഫൈസൽ പ്രതിയായിട്ടുണ്ട്​​. കരിപ്പൂർ സ്വർണക്കടത്ത്​ കേസിലെ പ്രതിയാണ്​ കാരാട്ട്​ ഫൈസൽ. സി.പി.എമ്മി​െൻറ ജനജാഗ്രത യാത്രക്കിടെ കോടിയേരി ബാലകൃഷ്​ണൻ കാരാട്ട്​ ഫൈസലി​െൻറ വാഹനത്തിൽ യാത്ര ചെയ്​തത്​ വിവാദമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT