Posted On
date_range Updated On
date_range സ്വർണക്കടത്ത് കേസ് പ്രതി പീഡനക്കേസിൽ പിടിയിൽ
മലപ്പുറം: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി പീഡനക്കേസിൽ അറസ്റ്റിൽ. കൊളത്തൂർ ഓണപ്പുട സ്വദേശി മുഹമ്മദ് ഷഫീഖാണ് (25) മലപ്പുറം വനിത പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായത്. വലമ്പൂർ സ്വദേശിനി നൽകിയ പരാതിയിലാണ് കേസ്.
കഴിഞ്ഞ ജൂൺ 21ന് കോഴിക്കോട് വിമാനത്താവളത്തിൽ ഇയാളിൽനിന്ന് എയർ കസ്റ്റംസ് ഇന്‍റലിജൻസ് 1.11 കോടിയുടെ സ്വർണം പിടികൂടിയിരുന്നു. ഈ സ്വർണം തട്ടിയെടുക്കാനെത്തിയ സംഘം രാമനാട്ടുകരയിൽ വാഹനാപകടത്തിൽപെടുകയും അഞ്ചുപേർ മരിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഷഫീഖ് കുറച്ച് കാലം ജയിലിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.