Posted On
date_range Updated On
date_range ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയ 42 ലക്ഷം രൂപയുടെ സ്വർണം നെടുമ്പാശേരിയിൽ പിടികൂടി
നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 42 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ചൊവ്വാഴ്ച രാവിലെ സൗദി എയർലൈൻസ് വിമാനത്തിൽ ജിദ്ദയിൽ നിന്നുമെത്തിയ മലപ്പുറം കൊണ്ടോട്ടി തറയിട്ടാൽ ചാലിൽവീട്ടിൽ ഷബീറലിയുടെ പക്കൽ നിന്നുമാണ് 847 ഗ്രാം സ്വർണം പിടികൂടിയത്.
സ്വർണം പേസ്റ്റ് രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. കസ്റ്റംസ് എയർ ഇന്‍റലിജൻസ് വിഭാഗമാണ് സ്വർണം പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.