Posted On
date_range Updated On
date_range ജീൻസായും സ്വർണമെത്തും, കണ്ണുതള്ളി അധികൃതർ; കണ്ണൂരിൽ പിടിച്ചത് 302 ഗ്രാം
കണ്ണൂർ: വിമാനത്താവളങ്ങളിലൂടെ സ്വർണം കടത്താൻ പുതുവഴികൾ പരീക്ഷിക്കുകയാണ് കള്ളക്കടത്തുകാർ. ഇന്ന് മട്ടന്നൂരിലെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടിയത് 302 ഗ്രാം സ്വർണമാണ്. സ്വർണം കടത്തിയ രീതി കണ്ടപ്പോൾ അധികൃതരുടെ തന്നെ കണ്ണുതള്ളി.
ജീൻസ് പാന്‍റിൽ സ്വർണമിശ്രിതം പൂശിയാണ് കടത്തിയത്. കണ്ടാൽ പുതിയ മോഡലിലുള്ള ജീൻസ് പാന്‍റാണെന്നാണ് തോന്നുക. പക്ഷേ, സ്വർണം മിശ്രിതമാക്കി അത് ജീൻസിൽ പൂശി കടത്തുകയായിരുന്നു.
ദുബൈയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ ചെറുതാഴം സ്വദേശി ശിഹാബില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്. സ്വർണം പൂശിയ പാന്‍റ്സും ധരിച്ചാണ് ഇയാൾ എത്തിയത്. 14 ലക്ഷത്തോളം വിലമതിക്കുന്നതാണ് പിടികൂടിയ സ്വർണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.