നികുതി വെട്ടിച്ച് സ്​കൂട്ടറിൽ കടത്തിയ 30 ലക്ഷത്തിൻെറ സ്വർണം പിടികൂടി

തിരൂർ: നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച 30 ലക്ഷത്തിലധികം വില വരുന്ന സ്വർണം തിരൂർ ജി.എസ്.ടി ഇൻറലിജൻസ് വിഭാഗം പിടികൂടി. വളാഞ്ചേരിയിൽനിന്ന് തിരൂരിലേക്ക് സ്​കൂട്ടറിൽ കൊണ്ടുവന്ന 630 ഗ്രാം സ്വർണമാണ് പിടികൂടിയത്. 

പരിശോധന സമയത്ത് മതിയായ രേഖകൾ ഉണ്ടായിരുന്നില്ല. ഇവയുടെ നികുതി യും പിഴയുമായി 1,97,000 രൂപ ഈടാക്കി സ്വർണം ഉടമകൾക്ക് വിട്ടുകൊടുത്തു. 

ജി.എസ്.ടി ഇൻറലിജൻസ് വിഭാഗം ജോകമീഷണർ ഫിറോസ് കാട്ടിൽ, ​െഡപ്യൂട്ടി കമീഷണർ കെ. മുഹമ്മദ് സലിം എന്നിവരുടെ നിർദേശപ്രകാരം സ്​റ്റേറ്റ് ടാക്​സ്​ ഓഫിസർ (ഇൻറലിജൻസ് ) കെ.പി. വേലായുധൻ, അസിസ്​റ്റൻറ്​ ടാക്​സ്​ ഓഫിസർമാരായ പി. ജയപ്രകാശ്, എൻ. നാരായണൻ, ഡ്രൈവർ വി. അഷ്​റഫ് എന്നിവർ ചേർന്നാണ് സ്വർണം പിടികൂടിയത്.

Tags:    
News Summary - gold seized about 30 lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.