സ്വർണക്കടത്ത് ക്വട്ടേഷന്‍ പ്രതി അർജുൻ ആയങ്കിയുടെ 'കാപ്പ' റദ്ദാക്കി

കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് ക്വട്ടേഷന്‍ കേസ് പ്രതി അർജുൻ ആയങ്കിയുടെ മേൽ ചുമത്തിയ 'കാപ്പ' റദ്ദാക്കി. 2017ന് ശേഷം കേസുകളില്ലെന്നും, മുൻ കേസുകൾ സി.പി.എം പ്രവർത്തകനായിരിക്കെയാണെന്നുമുള്ള അര്‍ജുന്‍റെ ഹരജി പരിഗണിച്ച് കാപ്പ അഡ്വൈസറി ബോർഡിന്റെതാണ് നടപടി. കസ്റ്റംസ് കേസ് കാപ്പയുടെ പരിധിയിൽ വരില്ലെന്നും ഉത്തരവിൽ പറയുന്നു.

ആറ് മാസത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശന വിലക്കേർപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ മാസമാണ് അർജുൻ ആയങ്കിക്കെതിരെ 'കാപ്പ' ചുമത്തിയത്. വളപട്ടണം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളുടേയും സ്വർണക്കടത്ത് കേസിന്‍റേയും പശ്ചാത്തലത്തിലായിരുന്നു നടപടി. കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ ജാമ്യത്തിലുള്ള അർജുൻ ഇപ്പോള്‍ എറണാകുളത്താണ്. 

Tags:    
News Summary - Gold quotation team member Arjun Ayankis kappa cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.