കല്യാൺ ജ്വല്ലേഴ്സിന്‍റെ 98 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കൊള്ളയടിച്ചു

പാലക്കാട്: തൃശൂരിൽനിന്ന് കോയമ്പത്തൂരിലെ ഷോറൂമിലേക്ക് കൊണ്ടുപോയ കല്യാൺ ജ്വല്ലേഴ്സി​​​െൻറ 98.05 ലക്ഷം രൂപ വിലമത ിക്കുന്ന സ്വർണാഭരണവും കാറും വാഹനങ്ങളിലെത്തിയ സംഘം കവർന്നു. വാളയാറിന്​ സമീപം കെ.ജി ചാവടിയിൽ​ തിങ്കളാഴ്​ച ഉച്ച യോടെയാണ് സംഭവം.

സ്വർണാഭരണങ്ങളുമായി സഞ്ചരിച്ച കല്യാൺ ജ്വല്ലേഴ്സ് ജീവനക്കാരെ സ്കോർപിയോ, മാരുതി കാറുകളിൽ ആറുപേരടങ്ങുന്ന സംഘം പിന്തുടരുകയായിരുന്നു. കെ.ജി ചാവടിയെത്തിയപ്പോൾ വാഹനത്തിന് കുറുകെ നിർത്തി രണ്ടുപേരെ വലിച്ചിറക്കിയാണ് കവർച്ച നടത്തിയത്.

സ്വർണം സൂക്ഷിച്ച കല്യാൺ ജ്വല്ലേഴ്സി​​​െൻറ സൈലോ കാറുൾപ്പെടെയാണ് സംഘം തട്ടിയെടുത്തത്​. ജീവനക്കാരെ ഇറക്കിവിട്ടു. ഇവർക്ക് പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. കെ.ജി ചാവടി പൊലീസ് സ്​റ്റേഷനിലും പാലക്കാട് എസ്.പിക്കും പരാതി നൽകിയതായി കല്യാൺ ജ്വല്ലേഴ്സ് അധികൃതർ അറിയിച്ചു. പൊലീസ് അന്വേഷണം തുടങ്ങി.

Tags:    
News Summary - Gold Kalyan Jwellers-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.